in

അച്ഛന്മാർക്ക് ‘ഉദയനാണ് താരം’, മക്കൾക്കിത് ‘വർഷങ്ങൾക്കു ശേഷം’; സിനിമക്കുള്ളിലെ സിനിമാക്കഥ നാളെ മുതൽ…

അച്ഛന്മാർക്ക് ‘ഉദയനാണ് താരം’, മക്കൾക്കിത് ‘വർഷങ്ങൾക്കു ശേഷം’; സിനിമക്കുള്ളിലെ സിനിമാക്കഥ നാളെ മുതൽ…

മലയാളികളുടെ പ്രിയ ഗായകനും സംവിധായകനും രചയിതാവും നടനുമായ വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന ചിത്രം നാളെ മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ ടീം പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം, സിനിമാ സ്വപ്നവുമായി മദ്രാസിലെ കോടമ്പാക്കത്തെത്തുന്ന രണ്ട്‌ മലയാളി യുവാക്കളുടെ 1970 കൾ മുതൽ 2024 വരെയുള്ള ജീവിത യാത്രയുടെ കഥയാണ് പറയുന്നത്.

സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രങ്ങൾ മലയാളത്തിലുൾപ്പെടെ അപൂർവ്വമായാണ് സംഭവിച്ചിട്ടുള്ളത്. അതിൽ ഏറ്റവും പ്രശസ്‌തമായ ഒന്നാണ് മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ്- ശ്രീനിവാസൻ ടീമൊരുക്കിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഉദയനാണ് താരം. യഥാർത്ഥത്തിൽ ആ ചിത്രമാണ് വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിലേക്ക് തന്നെ നയിക്കാനുള്ള കാരണങ്ങളിൽ ഒന്നെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. ആ ചിത്രത്തിന്റെ രചനാ ഘട്ടം മുതൽ അത് തീയേറ്ററിൽ എത്തുന്ന വരെയുള്ള സമയത്തിൽ അതിനൊപ്പം തനിക്ക് സഞ്ചരിക്കാൻ കഴിഞ്ഞെന്നും ആ അനുഭവം ഈ ചിത്രത്തിന്റെ കഥ രൂപപ്പെടുത്തുന്നതിൽ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും വിനീത് വെളിപ്പടുത്തി.

2005 ലാണ് ഉദയനാണ് താരം റിലീസ് ചെയ്തത്. അത് കഴിഞ്ഞു 19 വർഷങ്ങൾ കഴിഞ്ഞ്, വർഷങ്ങൾക്കു ശേഷം എന്ന ചിത്രം സിനിമക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തുമ്പോൾ, അതിന്റെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത് ഉദയനാണ് താരത്തിന്റെ നെടുംതൂണുകളായ മോഹൻലാൽ, ശ്രീനിവാസൻ എന്നിവരുടെ മക്കളായ പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണെന്നത് വലിയ യാദൃശ്ചികതയാണ്.

ബേസിൽ ജോസഫ്, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഷാൻ റഹ്മാൻ, നീത പിള്ളൈ എന്നിവരും വേഷമിട്ട ഈ ചിത്രത്തിൽ അതിഥി താരമായി നിവിൻ പോളിയും എത്തുന്നുണ്ട്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്‌ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

‘ആവേശം’ കൊടിയേറും നാളെ, വെറൈറ്റി ഡാൻസ് സ്റ്റെപ്പുമായി ഫഹദ് ഫാസിൽ; വെൽകം ടീസർ പുറത്ത്…

രോമാഞ്ചം സ്പിൻ ഓഫ് ആണോ ആവേശം?; മറുപടി നൽകി സംവിധായകൻ