in , ,

‘ആവേശം’ കൊടിയേറും നാളെ, വെറൈറ്റി ഡാൻസ് സ്റ്റെപ്പുമായി ഫഹദ് ഫാസിൽ; വെൽകം ടീസർ പുറത്ത്…

‘ആവേശം’ കൊടിയേറും നാളെ, വെറൈറ്റി ഡാൻസ് സ്റ്റെപ്പുമായി ഫഹദ് ഫാസിൽ; വെൽകം ടീസർ പുറത്ത്…

രോമാഞ്ചം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ കയ്യടി നേടിയ സംവിധായകൻ ജിത്തു മാധവൻ രചിച്ചു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ഈ മാസ്സ് ആക്ഷൻ കോമഡി ചിത്രം നാളെ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഇതിനോടകം പുറത്തു വന്ന ഇതിന്റെ ടീസർ, ഗാനങ്ങൾ എന്നിവയൊക്കെ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. യുവാക്കൾക്കിടയിൽ വലിയ ഹൈപ്പ് തന്നെയാണ് ഈ ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു വെൽകം ടീസർ കൂടി ഇന്ന് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫഹദ് ഫാസിലിന്റെ രസകരമായ ഒരു ഡാൻസ് വീഡിയോയാണ് ടീസറായി ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. നാളെ കാണാം എന്ന ഫഹദിന്റെ വാക്കുകളോടെയാണ് ടീസർ അവസാനിക്കുന്നത്. സാൻഡി മാസ്റ്ററാണ് ഈ നൃത്തരംഗത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

അന്‍വര്‍ റഷീദ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്സിന്‍റെ ബാനറിൽ നസ്രിയയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരും വേഷമിട്ടിരിക്കുന്ന ആവേശത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നത് സമീർ താഹിർ, സംഗീതമൊരുക്കിയത് സുഷിൻ ശ്യാം എന്നിവരാണ്.

ബാംഗ്ലൂർ നഗരത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ഹാസ്യത്തിനും ആക്ഷനും തുല്യ പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്. വിവേക് ഹർഷനാണ് ആവേശത്തിന്റെ എഡിറ്റർ.

മരണമാസ്സ്‌ ചിത്രവുമായി ടൊവിനോ – ബേസിൽ ടീം; ഇത്തവണ പുതിയ ട്വിസ്റ്റ്…

അച്ഛന്മാർക്ക് ‘ഉദയനാണ് താരം’, മക്കൾക്കിത് ‘വർഷങ്ങൾക്കു ശേഷം’; സിനിമക്കുള്ളിലെ സിനിമാക്കഥ നാളെ മുതൽ…