മൂന്നാം വാരത്തിലേക്ക് വിജയകരമായി കടന്ന് ടർബോയും തലവനും മന്ദാകിനിയും; തിയേറ്റർ ലിസ്റ്റ് പോസ്റ്ററുകൾ പുറത്ത്…

മെയ് 22 നും 23 നും തിയേറ്ററുകളിൽ എത്തിയ മൂന്ന് ചിത്രങ്ങൾ വിജയകരമായി മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മമ്മൂട്ടി ചിത്രം ‘ടർബോ’, ബിജു മേനോൻ – ആസിഫ് അലി ചിത്രം തലവൻ, അൽത്താഫ് – അനാർക്കലി ചിത്രം മന്ദാകിനി എന്നീ ചിത്രങ്ങൾ ആണ് മൂന്നാം ആഴ്ചയിലേക്ക് വിജയകരമായി പ്രവേശിച്ചിരിക്കുന്നത്. ആക്ഷൻ, ക്രൈം ത്രില്ലർ, കോമഡി എന്നീ മൂന്ന് വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങൾ മഴയെ അതിജീവിച്ച് കൂടിയാണ് പ്രദർശനങ്ങൾ തുടരുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ 200ലധികം തീയേറ്ററുകളിലാണ് മൂന്നാം വാരത്തിൽ ചിത്രം പ്രദർശനം തുടരുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വൈശാഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മിഥുൻ മാനുവൽ തോമസിസ് തിരക്കഥ രചിച്ച ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ് ചെയ്തത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. തിയേറ്റർ ലിസ്റ്റ് പോസ്റ്റർ:
ഒട്ടും ഹൈപ്പിലാതെ തിയേറ്ററുകളിൽ എത്തി പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ചിത്രമാണ് തലവൻ. ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് ഒന്നിച്ച ചിത്രം ഒരു ക്രൈം ത്രില്ലർ ആണ്. ജിസ് ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 20 കോടിയോളം ചിത്രം കളക്ഷൻ ചിത്രം സ്വന്തമാക്കിയത് ആയാണ് റിപ്പോർട്ട്. തിയേറ്റർ ലിസ്റ്റ് പോസ്റ്റർ:
പ്രേക്ഷകർക്ക് തീയേറ്ററുകളിൽ പൊട്ടിച്ചിരി അനുഭവം സമ്മാനിക്കുന്ന ചിത്രമാണ് മന്ദാകിനി. അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. വിനോദ് ലീല സംവിധാനം ചെയ്ത ചിത്രം സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിച്ചത്. മൂന്നാം ആഴ്ചയിൽ 100ലധികം തീയേറ്ററുകളിൽ ഈ ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. കൂടാതെ, യുഎഇ , യുകെ, അയർലൻഡിൽ എന്നീ രാജ്യങ്ങളിൽ രണ്ടാം ആഴ്ചയിലേക്ക് ചിത്രം കടന്നിരിക്കുന്നു. ലോകമെമ്പാടും മന്ദാകിനിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയേറ്റർ ലിസ്റ്റ് പോസ്റ്റർ: