‘ടർബോ’യുടെ ഭാഗമായതിന് വിജയ് സേതുപതിയ്ക്ക് നന്ദി അറിയിച്ച് മമ്മൂട്ടി…
പോക്കിരിരാജ, മധുരരാജ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഒന്നിച്ച ടർബോയുടെ തിയേറ്റർ റൺ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച ചിത്രം 200 ഓളം തിയേറ്ററുകളിൽ ആണിപ്പോൾ പ്രദർശനം തുടരുന്നത്. ഇപ്പോളിതാ ടർബോയുടെ വിജയ കുതിപ്പിനിടെ ചിത്രത്തിൻ്റെ ഭാഗമായ ഒരു താരത്തിന് പ്രത്യേക നന്ദി അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. മറ്റാരുമല്ല, മക്കൾ സെൽവൻ വിജയ് സേതുപതിയ്ക്ക് ആണ് മമ്മൂട്ടി നന്ദി അറിയിച്ചത്.
മമ്മൂട്ടിയും വിജയ് സേതുപതിയും പ്രത്യക്ഷപ്പെടുന്ന ഒരു പോസ്റ്റർ പുറത്തിറക്കി കൊണ്ട് ആണ് അണിയറ പ്രവർത്തകർ തമിഴ് സൂപ്പർതാരത്തിന് നന്ദി അറിയിച്ചത്. ശബ്ദ സാന്നിധ്യം ആയിട്ടായിരുന്നു ടർബോയിൽ വിജയ് സേതുപതി എത്തിയത്. ആരാധകർക്ക് ആവേശം പകർന്ന രംഗം കൂടിയായിരുന്നു അത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനുള്ള സാധ്യതകളും തുറന്നിടുക ആയിരുന്നു വിജയുടെ സാന്നിധ്യത്തിലൂടെ.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ചിത്രം പറയുന്നത്. അതി ഗംഭീര ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ഫീനിക്സ് പ്രഭുവാണ് ആക്ഷൻ ഒരുക്കിയത്. കന്നഡ നടൻ രാജ് ബി ഷെട്ടിയുടെയും തെലുങ്ക് താരം സുനിലുമിൻ്റെയും മലയാളത്തിലെ അരങ്ങേറ്റവും ടർബോയിലൂടെ യഥാർത്ഥ്യമാകുകയും ചെയ്തു. ശബരീഷ്, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ, ദിലീഷ് പോത്തൻ തുടങ്ങിയവർ ആണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.
ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസും ട്രൂത്ത് ഗ്ലോബൽ ഫിലിംസും ആണ് ചിത്രത്തിൻ്റെ കേരളത്തിലെയും ഓവർസീസിലെയും ഡിസ്ട്രിബ്യൂഷൻ യഥാക്രമം ചെയ്തത്. എഴുപതോളം രാജ്യങ്ങളിലിൽ റിലീസ് ചെയ്ത ചിത്രംത്തിന് സൗദി അറേബ്യയിൽ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ നേടാനും സാധിച്ചു.
Thank you Dear @VijaySethuOffl for being a part of #Turbo 😊 pic.twitter.com/v6xfSyYGbk
— Mammootty (@mammukka) June 9, 2024
Content Summary: Megastar Mammootty thanks Makkal Selvan Vijay Sethupathi for being a part of Turbo