in

“വാലിബൻ്റെ ഒരു അപ്ഡേറ്റ് നാളെ ഉണ്ടാവും”; ഉറപ്പ് നൽകി മോഹൻലാൽ…

“വാലിബൻ്റെ ഒരു അപ്ഡേറ്റ് നാളെ ഉണ്ടാവും”; ഉറപ്പ് നൽകി മോഹൻലാൽ…

മലയാള സിനിമ ലോകവും പ്രേക്ഷകരും ഒരേ പോലെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കൊട്ടൈ വാലിബൻ’. സൂപ്പർതാരം മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൻ്റെ ഒരു അപ്ഡേറ്റ് നാളെ പുറത്തുവരും. നാളെ വൈകുന്നേരം അഞ്ച് മണിക്ക് ആണ് ചിത്രത്തിൻ്റെ അപ്ഡേറ്റ് പുറത്തുവിടുക. വാട്ട്സ്ആപ്പ് ചാനലിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

റിലീസ് തീയതി പ്രഖ്യാപനം, ട്രെയിലർ റിലീസ് തീയതി പ്രഖ്യാപനം എന്നിവയിൽ ഏതെങ്കിലും ആകും നാളത്തെ അപ്ഡേറ്റ് എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നീ കമ്പനികളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ മധു നീലകണ്ഠൻ ആണ്.

“ഞെട്ടിപ്പിക്കാൻ മമ്മൂട്ടി”; ‘ഭ്രമയുഗ’ത്തിന്റെ ഭാഗങ്ങൾ താരം പൂർത്തിയാക്കി…

“വാലിബൻ ജനുവരിയിൽ അവതരിക്കും”; റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ എത്തി…