in

“വാലിബൻ ജനുവരിയിൽ അവതരിക്കും”; റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ എത്തി…

“വാലിബൻ ജനുവരിയിൽ അവതരിക്കും”; റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ എത്തി…

ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബൻ്റെ ഒരു അപ്ഡേറ്റ് ഇന്ന് വൈകുന്നേരം 5 മണിക്ക് ഉണ്ടാവും എന്ന് മോഹൻലാൽ ഇന്നലെ അറിയിച്ചിരുന്നു. ആ അപ്ഡേറ്റ് ഇപ്പൊൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൻ്റെ റിലീസ് തീയതി അറിയിച്ചുകൊണ്ട് പുതിയ പോസ്റ്റർ ആണ് അപ്ഡേറ്റ് ആയി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ജനുവരി 25ന് ചിത്രം തിയേറ്ററുകളിൽ എത്തും. ആദ്യ പോസ്റ്റർ പോലെ പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നത് ആണ് രണ്ടാമത്തെ പോസ്റ്ററും. പോസ്റ്റർ:

“വാലിബൻ്റെ ഒരു അപ്ഡേറ്റ് നാളെ ഉണ്ടാവും”; ഉറപ്പ് നൽകി മോഹൻലാൽ…

ബോക്സ് ഓഫീസിൽ ‘ജവാൻ’ തരംഗം തുടരുന്നു; 850 കോടി കളക്ഷനും മറികടന്നു കുതിക്കുന്നു…