in

“അഭ്യൂഹങ്ങൾക്ക് വിട”; ടിനു പാപ്പച്ചന്റെ അടുത്ത ചിത്രം ദുൽഖറിന് ഒപ്പം…

“അഭ്യൂഹങ്ങൾക്ക് വിട”; ടിനു പാപ്പച്ചന്റെ അടുത്ത ചിത്രം ദുൽഖറിന് ഒപ്പം…

റിലീസിന് തയ്യാറാകുന്ന ‘ചാവേർ’ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാകുക ദുൽഖർ സൽമാൻ. ടിനു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ദുൽഖർ സൽമാന് ഒപ്പമുള്ള ഒരു സെൽഫിയും ടിനു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫാറർ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. മലയാളത്തിൽ ദുൽഖറിന്റെ അടുത്ത റിലീസ് ചിത്രം കിംഗ്‌ ഓഫ് കൊത്തയാണ്. ചിത്രീകരണം പൂർത്തിയായ ഈ ചിത്രം അഭിലാഷ് ജോഷി ആണ് സംവിധാനം ചെയ്യുന്നത്. ആക്ഷന് പ്രധാന്യമായുള്ള ഈ ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രം ഓണത്തിന് ആണ് തിയേറ്ററുകളിൽ എത്തുക.

ടിനു പാപ്പച്ചൻ ചിത്രം ചാവേർ ആകട്ടെ ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും. കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജ്ജുൻ അശോകൻ എന്നിവർ ആണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.

പ്രിയദർശന്റെ ആക്ഷൻ ത്രില്ലർ ‘കൊറോണ പേപ്പേഴ്സി’ന്റെ ട്രെയിലർ പുറത്ത്…

അവസാനമായി ഇന്നസെന്റിനെ ഒരുനോക്ക് കണ്ട് താരങ്ങളും ആരാധകരും; വീഡിയോ…