പ്രിയദർശന്റെ ആക്ഷൻ ത്രില്ലർ ‘കൊറോണ പേപ്പേഴ്സി’ന്റെ ട്രെയിലർ പുറത്ത്…

ഷെയ്ൻ നിഗമിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ത്രില്ലർ ചിത്രമായ ‘കൊറോണ പേപ്പേഴ്സി’ന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കി. ഏപ്രിലിൽ തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആണിപ്പോൾ റിലീസ് ആയിരിക്കുന്നത്. ത്രില്ലിംഗ് രംഗങ്ങളുടെയും ആക്ഷൻ രംഗങ്ങളുടെയും കട്ട്സ് കൊണ്ട് സമ്പന്നമായ ട്രെയിലർ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ ഉണർത്തും എന്ന് തീർത്ത് പറയാം.
മുൻപ് നിർമ്മാതാക്കൾ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ‘ന്നാ താൻ കേസ് കോട്’ എന്ന മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ഷൈൻ ടോം ചാക്കോ, സിദ്ധിഖ്, ജീൻ ലാൽ, സന്ധ്യ ഷെട്ടി, മണിയൻപിള്ള രാജു, വിജിലേഷ്, പി പി കുഞ്ഞികൃഷ്ണൻ, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ഫോർ ഫ്രെയിംസ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും. ശ്രീ ഗണേഷിന്റെതാണ് ചിത്രത്തിന്റെ കഥ. തിരക്കഥ രചിച്ചത് പ്രിയദർശൻ തന്നെയാണ്. ദിവാകർ എസ് മണി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ അയ്യപ്പൻ നായർ ആണ്. എം ആർ രാജകൃഷ്ണനാണ് സംഗീതസംവിധായകൻ. ട്രെയിലർ: