അവസാനമായി ഇന്നസെന്റിനെ ഒരുനോക്ക് കണ്ട് താരങ്ങളും ആരാധകരും; വീഡിയോ…
ഹൃദയം പൊട്ടുന്ന വേദനയോടെ ആണ് സിനിമാ ലോകവും പ്രേക്ഷകരും മലയാളത്തിന്റെ പ്രിയ നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോഗ വാർത്ത അറിഞ്ഞത്. ഞായറാഴ്ച കൊച്ചിയിലെ വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ അന്തരിച്ച അദ്ദേഹത്തിന് 75 വയസ്സായിരുന്നു. ആയിരങ്ങൾ ആണ് അദ്ദേഹത്തിന് അന്ത്യാഞ്ജലിയർപ്പിക്കാനായി രാവിലെ എട്ടുമണി മുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്ക് എത്തിയത്.
11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോവും. വൈകീട്ട് 3.30 മണിവരെ ഇരിങ്ങാലക്കുട ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോവും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാവിലെ 10ന് ആണ് സംസ്കാരം.
1972ൽ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ഇന്നസെന്റ് അഞ്ച് പതിറ്റാണ്ടുകൾ പ്രേക്ഷകരെ ചിരിപ്പിച്ച് പ്രിയ നടനായി അഭിനയരംഗത്ത് സജീവമായി നിലകൊണ്ടു. 15 വർഷത്തോളം മലയാളം മൂവി ആർട്ടിസ്റ്റ്സ് അസോസിയേഷൻ (അമ്മ) പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്നസെന്റിന് ക്യാൻസർ ബാധിച്ചിരുന്നു. എന്നിരുന്നാലും, 2015 ൽ, താൻ ക്യാൻസർ വിമുക്തനാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിൽ രോഗവുമായുള്ള പോരാട്ടം അദ്ദേഹം വിവരിച്ചിച്ചത് നിരവധിപേർക്ക് പ്രചോദനം ആയിരുന്നു. വീഡിയോ: