വൻ ഹൈപ്പിൽ ‘ചതുരം’ ഒടിടിയിൽ ഇന്ന് മുതൽ; റിലീസ് സമയം ഇതാ…

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ‘ചതുരം’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പ് ഇന്ന് (മാർച്ച് 9) അവസാനിക്കുകയാണ്. സ്വാസിക വിജയ്, അലൻസിയർ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം ഇന്ന് രാത്രി 10 മണി മുതൽ പ്രേക്ഷകർക്ക് ലഭ്യമായി തുടങ്ങും. സൈന മൂവീസിന്റെ ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേയിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
തന്നെക്കാൾ വളരെയേറെ ചെറുപ്പമായ സെലീനയെ വിവാഹം കഴിക്കുന്ന മധ്യവയസ്‌കനും ധനികനുമായ എൽദോ ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്ന സ്വഭാവമുള്ളയാളാണ്. ഒരു ദിവസം ഒരു അപകടം പറ്റി എൽദോ കിടപ്പിലാകുന്നതോട് കൂടി കാര്യങ്ങൾ മാറിമാറിയുന്നതാണ് ചതുരത്തിന്റെ ഇതിവൃത്തം. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണിത്.
ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്‍റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. ശാന്തി ബാലചന്ദ്രന്‍, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ടീസർ :