വിക്രം – പാ രഞ്ജിത്ത് ചിത്രം ഓഗസ്റ്റ് 15ന്; തങ്കലാന്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു…
തമിഴ് സൂപ്പർ താരം വിക്രമും സംവിധായകൻ പാ രഞ്ജിത്തും ഒന്നിക്കുന്ന തങ്കലാൻ ഓഗസ്റ്റ് പതിനഞ്ചിന് ആഗോള റിലീസിന് തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ഇന്നാരംഭിച്ചു. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
വയനാട് സംഭവിച്ച ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തങ്കലാന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കുകയും അതിന് മാറ്റി വെച്ച തുക, ശ്രീ ഗോകുലം മൂവീസും ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു.
Standing with the people of Wayanad
Thangalaan movie Kerala promotion program cancelled.
The cost of the promotion program will be given to the Kerala Chief Minister's Relief Fund.@chiyaan @beemji @GnanavelrajaKe @StudioGreen2 @OfficialNeelam @GokulamGopalan@srkrishnamoorty pic.twitter.com/8XPKnmx1NB— SreeGokulamMovies (@GokulamMovies) August 10, 2024
ഓഗസ്റ്റ് 15-നു വമ്പൻ റിലീസായായി ശ്രീ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് കേരളത്തിലെത്തിക്കുന്ന ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ ആണ് നിർമ്മിച്ചത്. മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവർ നായികാ വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ പ്രശസ്ത തമിഴ് നടൻ പശുപതി ഒരു നിർണ്ണായക കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കുന്നു.
തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പിആർഒ- ശബരി.