“ഈ സിനിമയുടെ ആശയവും അവരെടുക്കുന്ന ഓരോ ചുവടും മികച്ചത് ആണ്”, മമ്മൂട്ടിയുടെ കാതലിന് സൂര്യയുടെ പ്രശംസ…
മമ്മൂട്ടിയുടെ നായികയായി മലയാളത്തലേക്ക് എത്തുക ആണ് ജ്യോതിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദ് കോർ എന്ന ഈ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ നിർമ്മാണ സംരംഭവമായാണ് ‘കാതൽ ദ് കോർ’ ഒരുങ്ങുക. ജ്യോതികയുടെ ഭർത്താവും തമിഴ് സൂപ്പർതാരവുമായ സൂര്യയും ചിത്രത്തിനെ കുറിച്ച് ട്വീറ്റ് ചെയ്യുക ഉണ്ടായി. തുടക്കമുതലേ ചിത്രത്തിന്റെ പ്രവർത്തനം അദ്ദേഹം നിരീക്ഷിക്കുന്നത് ആയും വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിൽ സൂര്യയ്ക്ക് ഉള്ളത് എന്നും ട്വീറ്റിൽ നിന്ന് വ്യക്തമാണ്. മമ്മൂട്ടി, ജ്യോതിക, ജിയോ ബേബി ഉൾപ്പെടെയുള്ള മുഴുവൻ ടീമിനും അദ്ദേഹം ആശംസകളും അറിയിച്ചു. ചിത്രത്തിന്റെ ആശയവും സംവിധായകൻ ജിയോ ബേബിയും ടീം മമ്മൂട്ടി കമ്പനിയും ആദ്യ ദിവസം മുതൽ എടുക്കുന്ന ഓരോ ചുവടും മികച്ചത് ആണെന്ന് സൂര്യ ട്വീറ്റ് ചെയ്യുന്നു. സൂര്യയുടെ ട്വീറ്റ് നിമിഷങ്ങൾക്കകം തന്നെ വൈറൽ ആയി മാറിയിരിക്കുക ആണ്.
സൂര്യയുടെ ട്വീറ്റിൽ മലയാളം പരിഭാഷ ഇങ്ങനെ: “ഈ സിനിമയുടെ ആശയവും ആദ്യ ദിവസം മുതൽ, സംവിധായകൻ ജിയോ ബേബിയും ടീം മമ്മൂട്ടി കമ്പനിയും എടുത്ത ഓരോ ചുവടും വളരെ മികച്ചതാണ്! മമ്മൂക്കയ്ക്കും ജോയ്ക്കും (ജ്യോതിക) ടീമിനും ആശംസകൾ നേരുന്നു.”, ജ്യോതികയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ടാണ് സൂര്യയുടെ ട്വീറ്റ്. വിന്റേജ് മമ്മൂട്ടിയും ജ്യോതികയും വിന്റേജ് ലുക്കിൽ ആണ് ചിത്രത്തിന്റെ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് ചിത്രം രചിച്ചത്. മാത്യൂസ് പുളിക്കൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സാലു കെ തോമസ് ആണ്. മലയാളത്തിൽ ആണ് കാതലിന്റെ ചിത്രീകരണം എങ്കിലും ജ്യോതികയുടെ സാന്നിധ്യം കൊണ്ട് ചിത്രം തമിഴിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.