“ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, അത് തന്നെ തുടർന്നും ചെയ്യും”; ആവേശമായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ജെ.എസ്.കെ’ യുടെ ഒരു അപ്ഡേറ്റ് ഇന്ന് പുറത്തുവന്നിരിക്കുകയാണ്. പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നതിന്റെ ചുരുക്ക രൂപം ആണ് ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത്. സുരേഷ് ഗോപിയ്ക്ക് ഒപ്പം അനുപമ പരമേശ്വരനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
“ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, അത് തന്നെ തുടർന്നും ചെയ്യും” എന്ന ആവേശകരമാകുന്ന കാപ്ഷൻ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നല്കിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം വക്കീൽ വേഷത്തിൽ സുരേഷ് ഗോപി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെ.എസ്.കെ’യ്ക്ക് ഉണ്ട്. മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്‌കർ അലി, ബൈജു സന്തോഷ്, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയംരമേശ്, ജയൻചേർത്തല,നിസ്താർ സേട്ട്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് ചെങ്ങന്നൂർ, മഞ്ജുശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.
Presenting to you the first look poster of my new movie, #JSK.#JanakiVsStateOfKerala pic.twitter.com/EwA0ByJqlZ
— Suressh Gopi (@TheSureshGopi) June 6, 2024
കോസ്മോസ് എന്റർടൈയ്ൻമെന്റ്, ഇഫാർ മീഡിയ എന്നീ ബാനറുകളിൽ ജെ ഫനിന്ദ്ര,റാഫി മതിര എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. രണദിവേ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കോ-റൈറ്റർ-ജയ് വിഷ്ണു, എഡിറ്റർ-സംജിത് മുഹമ്മദ്.ലൈൻ പ്രൊഡ്യൂസർ-സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ(അമൃത)കല-ജയൻ ക്രയോൺ, മേക്കപ്പ്-പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-ജെഫിൽ,സൗണ്ട് ഡിസൈൻ-അരുൺ വർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, അസോസിയേറ്റ് ഡയറക്ടർ-ബിച്ചു,സവിൻ സാ, അസിസ്റ്റന്റ് ഡയറക്ടർ-രാഹുൽ വി നായർ,അമ്മു മറിയ അലക്സ്, ഫിനാൻസ് കൺട്രോളർ-എം കെ ദിലീപ് കുമാർ, വിതരണം-ഡ്രീം ബിഗ് ഫിലിംസ്, പി ആർ ഒ – എ എസ് ദിനേശ്.