ശ്രീകുട്ടനും ഇല്ലുമിനാറ്റി ബിനീഷും പിന്നെ പൃഥ്വിരാജും; രസിപ്പിച്ച് ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ട്രെയിലർ

നവാഗതനായ വിനേഷ് വിശ്വനാഥിന്റെ സംവിധാനത്തിൽ അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന ചിത്രത്തിൽ ട്രെയിലർ പുറത്തിറങ്ങി. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് കെ പിള്ളൈ, മുഹമ്മദ് റാഫി എം എ എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ് ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ചിത്രം നവംബറിൽ പ്രദർശനത്തിനെത്തും എന്നാണ് സൂചന.
ഹാസ്യത്തിന് പ്രാധാന്യം നൽകി സ്‌കൂൾ കുട്ടികളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടൈനറാണ് ചിത്രമെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്. യു.പി.സ്കൂൾ പഞ്ചാത്തലത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചു കൊണ്ട് അവതരിപ്പിക്കുന്ന ചിത്രത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധമാണ് പ്രധാന പ്രമേയം എന്നും ട്രെയിലർ സൂചന നല്കുന്നു. മുപ്പതിലധികം കുട്ടികൾ വേഷമിട്ടിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ കുട്ടികളേയും ഓഡിഷൻ വഴി കണ്ടെത്തി അഭിനയ പരിശീലനവും നല്കിയാണ് ചിത്രത്തിന്റെ ഭാഗമാക്കിയത്. ട്രെയിലർ:
ജോണി ആന്റണി, ആനന്ദ് മന്മഥൻ, ഗംഗ മീര, ശ്രുതി സുരേഷ്, അജിഷ പ്രഭാകരൻ, കണ്ണൻ നായർ, ജിബിൻ ഗോപിനാഥ്, ശ്രീനാഥ് ബാബു, ശ്രീരംഗ് ഷൈൻ, ദർശൻ എം, ബോധിക് ജോർദാൻ ആഷർ, ഹരികൃഷ്ണൻ ബി, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ജിബിൻ ഗോപിനാഥ്, അമൽ കൃഷ്ണ, രാഹുൽ നായർ, നന്ദിനി ഗോപാലകൃഷ്ണൻ, നവീന വിഎം, അഹല്യ ഉണ്ണികൃഷ്ണൻ, കാർത്തിക് ബി, അഭിനവ് എസ്, ഭദ്ര എസ് നായർ, സൂര്യ കിരൺ, ആബേൽ ട്വിങ്കിൾ, അദ്വിത് അജയൻ, ധനഞ്ജയ്, അഭിലാഷ് എൻ പിള്ള, സാത്വിക് കൃഷ്ണ, അനിഖ്, ദേവിക അനൂപ്, അനുപമ അനിഷ്, അമന്യ റെജി, അനമ്യാ റെജി, ആർദ്ര ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ഛായാഗ്രഹണം- അനൂപ് വി ഷൈലജ, സംഗീതം/പശ്ചാത്തല സംഗീതം- പി എസ് ജയഹരി, എഡിറ്റിംഗ്- കൈലാഷ് എസ് ഭവൻ, വരികൾ- വിനായക് ശശികുമാർ, മനു മൻജിത്, അഹല്യ ഉണ്ണികൃഷ്ണൻ, നിർമ്മൽ ജോവിയൽ, കലാസംവിധാനം- അനീഷ് ഗോപാൽ, വസ്ത്രാലങ്കാരം-ബുസി ബേബി ജോൺ മേക്കപ്പ്- രതീഷ് പുൽപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദർശൻ പിഷാരടി, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, സൌണ്ട് ഡിസൈൻ- രാജേഷ് പി എം, പിആർഒ- ശബരി.