in

വാഴ നിർമ്മാതാക്കളുടെ പുതിയ ചിത്രം ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ഷൂട്ടിംഗ് ആരംഭിച്ചു…

വാഴ നിർമ്മാതാക്കളും തെലുങ്ക് നിർമ്മാണ കമ്പനി ഷൈൻ സ്ക്രീൻസ് സിനിമയും ചേർന്ന് നിർമ്മിക്കുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ചിത്രീകരണം ആരംഭിച്ചു…

‘വാഴ’ എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റിന് ശേഷം WBTS പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്നാണ്.

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി, മല്ലിക സുകുമാരൻ എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗുരുവായൂരമ്പ നടയിൽ എന്ന ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസും സാഹു ഗാരപാട്ടിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ-ജോൺകുട്ടി, സംഗീതം-അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, പ്രൊഡക്ഷൻ, ഡിസൈനർ-ബാബു പിള്ള,കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ, സൗണ്ട് ഡിസൈൻ-അരുൺ മണി, പ്രമോഷൻ കൺസൽട്ടന്റ്-വിപിൻ വി,മാർക്കറ്റിംഗ്-ടെൻ ജി മീഡിയ,പി ആർ ഒ -എ എസ് ദിനേശ്.

ശ്രീകുട്ടനും ഇല്ലുമിനാറ്റി ബിനീഷും പിന്നെ പൃഥ്വിരാജും; രസിപ്പിച്ച് ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ട്രെയിലർ

അയൽക്കാരന്റെ ചിരിയിൽ കുട്ടിത്തമോ അതോ നിഗൂഢതയോ; ആകാംക്ഷയുടെ മുള്‍മുനയിൽ നിർത്തി ‘സൂക്ഷ്മദർശിനി’ ട്രെയിലർ