in , ,

“പുതുതലമുറയ്ക്കായി തോമാച്ചൻ വീണ്ടും അവതരിക്കുന്നു”; ‘സ്ഫടികം’ ടീസർ എത്തി…

“പുതുതലമുറയ്ക്കായി തോമാച്ചൻ വീണ്ടും അവതരിക്കുന്നു”; ‘സ്ഫടികം’ ടീസർ എത്തി…

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് പോലെ സ്ഫടികം റീമാസ്റ്റേഡ് പതിപ്പിന്റെ ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടു. സൂപ്പർതാരം മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ആണ് ടീസർ റിലീസ് ചെയ്തത്. 1 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ടീസറിൽ മോഹൻലാൽ, തിലകൻ, ചിപ്പി എന്നിവരുടെ കഥാപാത്രങ്ങളെ കാണാം. മികച്ച ക്വാളിറ്റി ആണ് വീഡിയോയ്ക്ക് ഉള്ളത്. 4കെ ദൃശ്യമികവിൽ 1995ൽ തിയേറ്ററുകളിൽ ആവേശ കാഴ്ചകൾ സമ്മാനിച്ച തോമാച്ചനെ പ്രേക്ഷകർക്ക് ഒരിക്കൽ കൂടി ബിഗ് സ്ക്രീനിൽ കാണാം.

ഇക്കാലത്ത് പുതുതലമുറയിലും ആരാധകരുള്ള ഈ ചിത്രം ഒരു പുതു അനുഭവം തന്നെ സമ്മാനിക്കും എന്ന് നിസംശയം പറയാം. ഈ ആഴ്ചയിൽ വാരിസ്, തുനിവ് എന്നീ ചിത്രങ്ങൾക്ക് ഒപ്പം തിയേറ്ററുകളിൽ ആയിരുന്നു സ്ഫടികത്തിന്റെ ടീസർ ആദ്യം പ്രദർശിപ്പിച്ചത്. ഭദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പുതിയ പതിപ്പ് ഫെബ്രുവരി 9ന് റിലീസ് ചെയ്യുക. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അന്നേ ദിവസം ചിത്രം എത്തും. ടീസർ:

‘സ്ഫടികം 4കെ’യുടെ ആദ്യ കാഴ്ചകൾ നാളെ കാണാം; ടീസർ വരുന്നു…

ഡ്രൈവിംഗ് ലൈസൻസ് റീമേക്കിൽ അക്ഷയും ഇമ്രാനും; ‘സെൽഫി’ മോഷൻ പോസ്റ്റർ…