“നേർക്കുനേർ നിന്ന് തുറിച്ചുനോക്കി അക്ഷയും ഇമ്രാനും”; ഹിറ്റ് മലയാള ചിത്രത്തിന്റെ റീമേക്കായ ‘സെൽഫി’യുടെ മോഷൻ പോസ്റ്റർ…

മലയാള സിനിമ പ്രേക്ഷകർക്കിടയിലും പ്രഖ്യാപിച്ച നാൾ മുതൽ ശ്രദ്ധ നേടിയ ചിത്രമാണ് അക്ഷയ് കുമാർ ചിത്രം ‘സെൽഫി’. മലയാളത്തിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ ഡ്രൈവിംഗ് ലൈസൻസിന്റെ ബോളിവുഡ് റീമേക്ക് എന്ന നിലയിലും നടൻ പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻ നിർമ്മാണത്തിൽ പങ്കാളികൾ ആകുന്ന കാരണം കൊണ്ടും ആണ് ഈ ചിത്രം മലയാളികൾക്ക് ഇടയിലും ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.
‘സൂപ്പർസ്റ്റാർ vs സൂപ്പർഫാൻ’ കഥയാണെന്ന സൂചന നൽകി കൊണ്ട് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററായി പുറത്തുവന്നിരിക്കുന്നത്. അക്ഷയുടെ ഒരു കൂറ്റൻ കട്ട്ഔട്ടിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥർ ആരാധകരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് പശ്ചാത്തലമാക്കി അക്ഷയും ഇമ്രാൻ ഹാഷ്മിയും നേർക്കുനേർ നിന്ന് തുറിച്ചു നോക്കുന്നതുമായ ഒരു മോഷൻ പോസ്റ്റർ ആണ് റിലീസ് ആയിരിക്കുന്നത്.
പോസ്റ്റർ പങ്കുവെച്ചു അക്ഷയ് കുമാർ കുരിച്ചത് ഇങ്ങനെ, “ആരാധകർ താരത്തെ സൃഷ്ടിക്കുന്നു. താരത്തെ തകർക്കാനും ആരാധകർക്ക് കഴിയും!”. ആരാധകൻ താൻ ആരാധിക്കുന്ന താരത്തിന് എതിരെ തിരിയുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മലയാളികൾ ഡ്രൈവിംഗ് ലൈസൻസിൽ കണ്ടതാണ്. സച്ചിയുടെ തിരക്കഥയിൽ ലാൽ ജൂനിയർ സംവിധാനം ചെയ്ത മലയാള ചിത്രത്തിൽ സൂപ്പർസ്റ്റാർ ആയി പൃഥ്വിരാജും ആരാധകനും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി സുരാജ് വെഞ്ഞാറമൂടും ആയിരുന്നു എത്തിയത്.
ആരാധകനും താരവും തമ്മിൽ കൊമ്പുകോർത്തതിനെത്തുടർന്ന് പ്രശ്നം നിയന്ത്രണാതീതമാകുകയും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളും ആയിരുന്നു ചിത്രത്തിന്റെ ഉള്ളടക്കം. ഗുഡ് ന്യൂസ് ഫെയിം രാജ് മേത്ത സംവിധാനം ചെയ്യുന്ന സെൽഫിയിൽ ഡയാന പെന്റി ആണ് നായികയായി എത്തുന്നത്. ഹിറൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, സുപ്രിയ മേനോൻ, കരൺ ജോഹർ, പൃഥ്വിരാജ് സുകുമാരൻ, അപൂർവ മേത്ത, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 2023 ഫെബ്രുവരി 24-ന് സെൽഫി തിയേറ്ററുകളിൽ റിലീസ് ചെയ്യും. മോഷൻ പോസ്റ്റർ: