in

‘സ്ഫടികം 4കെ’യുടെ ആദ്യ കാഴ്ചകൾ നാളെ കാണാം; ടീസർ വരുന്നു…

‘സ്ഫടികം 4കെ’യുടെ ആദ്യ കാഴ്ചകൾ നാളെ കാണാം; ടീസർ വരുന്നു…

വളരെ നാളുകൾ ആയി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ‘സ്ഫടികം’ പുതിയ പതിപ്പിന്റെ ആദ്യ കാഴ്ചകൾ നാളെ പ്രേക്ഷകർക്ക് കണ്ടറിയാം. ഭദ്രൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിന്റെ ടീസർ ആണ് നാളെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. നാളെ വൈകുന്നേരം 7 മണിക്ക് ആണ് ടീസർ റിലീസ് ചെയ്യുക. ഒരു സ്‌പെഷ്യൽ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും സ്‌പെഷ്യൽ മൂവി എന്ന ക്യാപ്ഷൻ നൽകിയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

1995ൽ റിലീസ് ചെയ്ത തിയേറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കുകയും പിന്നീട് മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങൾക്ക് ഇടയിൽ സ്ഥാനം പിടിക്കുകയും ചെയ്ത സ്ഫടികത്തിന് പുതു തലമുറയിലും ആരാധകർ നിരവധിയാണ്. മോഹൻലാലിന്റെ ആടുതോമ എന്ന കഥാപത്രം 28 വേഷങ്ങൾക്ക് ശേഷവും ട്രെൻഡിങ് ആണ്. മൂന്ന് വർഷങ്ങളോളമുള്ള പരിശ്രമത്തിലൂടെ ആണ് റീമാസ്റ്ററിങ് പൂർത്തിയാക്കി 4കെ ഡോൾബി അറ്റ്മോസിൽ ചിത്രം എത്തുന്നത്. പുതിയ ചില ഷോട്ടുകളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 9 ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

മത്സരിച്ച് അഭിനയിക്കാൻ ഷാഹിദും വിജയ് സേതുപതിയും; ‘ഫാർസി’ മലയാളം ട്രെയിലർ…

“പുതുതലമുറയ്ക്കായി തോമാച്ചൻ വീണ്ടും അവതരിക്കുന്നു”; ‘സ്ഫടികം’ ടീസർ എത്തി…