in

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധായകനാവുന്നു; ഒരുങ്ങുന്നത് നെറ്റ്ഫ്ലിക്സ് സീരിസ്

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധായകനാവുന്നു; ഒരുങ്ങുന്നത് നെറ്റ്ഫ്ലിക്സ് സീരിസ്

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധായകനാവുന്നു. എന്നാൽ സിനിമ ഒരുക്കിയല്ല ആര്യന്റെ സംവിധാന അരങ്ങേറ്റം. നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരു വെബ് സീരിസ് ഒരുക്കിക്കൊണ്ടാണ് സംവിധായകനായി ആര്യൻ അരങ്ങേറ്റം കുറിക്കുന്നത്. ആര്യന്റെ സംവിധാന അരങ്ങേറ്റത്തെ കുറിച്ചുള്ള വാർത്ത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പിതാവ് ഷാരൂഖ് ഖാൻ തന്നെയാണ് ലോകത്തെ അറിയിച്ചത്.

നെറ്റ്ഫ്ലിക്സിനൊപ്പം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ആര്യന്റെ അമ്മയായ ഗൗരി ഖാൻ കൂടെ ചേർന്നാണ് ഈ വെബ് സീരിസ് നിർമ്മിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. അടുത്ത വർഷമാണ് ഈ വെബ് സീരിസിന്റെ സ്ട്രീമിങ് ആരംഭിക്കുക. ഇതുവരെ പേരിട്ടില്ലാത്ത ഈ വെബ് സീരിസ് ബോളിവുഡ് സിനിമ ഇൻഡസ്ട്രിയുടെ പശ്‌ചാത്തലത്തിലാണ്‌ അവതരിപ്പിക്കുന്നത്.

നെറ്റ്ഫ്ലിക്സുമായി ചേർന്നുള്ള ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയുടെ ആറാമത്തെ നിർമ്മാണ സംരംഭമാണ് ഈ വെബ് സീരിസ്. ഇതിനു മുൻപ് ഡാർലിംഗ്സ്, ഭക്ഷക്, ക്ലാസ് ഓഫ് 83 , ബേതാൽ, ബാർഡ് ഓഫ് ബ്ലഡ് എന്നിവയാണ് ഇവർ ഒരുമിച്ചു നിർമ്മിച്ച പ്രൊജെക്ടുകൾ. ബോളിവുഡ് ഇന്ഡസ്ട്രിയിലേക്കു കടന്നു വരുന്നവരുടെ വലിയ സ്വപ്നങ്ങളും, ഇൻഡസ്ട്രിയിൽ എന്താണ് നടക്കുന്നതെന്നും, അവിടെ അതിജീവിക്കാനുള്ള ശ്രമങ്ങളുമെല്ലാം ഉൾക്കൊളിച്ചാണ് വമ്പൻ കാൻവാസിൽ ആര്യൻ ഖാൻ ഈ പുതിയ വെബ് സീരിസ് ഒരുക്കുന്നത്.

ആര്യൻ ഖാന് പുറമെ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. സുജോയ് ഘോഷ് ഒരുക്കുന്ന കിംഗ് എന്ന ചിത്രത്തിൽ നായികാ വേഷം ചെയ്ത് കൊണ്ടാണ് സുഹാന അരങ്ങേറുന്നത്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൾ ആയി തന്നെയാണ് സുഹാന വേഷമിടുന്നതെന്നാണ് സൂചന.

‘തുടരും’ ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ; മനസ്സ് നിറയ്ക്കുന്ന ചിരിയുമായി സാധാരണക്കാരനായി ലാലേട്ടൻ വരുന്നു

ശ്രീലങ്ക മുതൽ അസര്‍ബെയ്ജാനിലും തായ്‌ലന്‍ഡിലും വരെ ചിത്രീകരണം; മോഹൻലാൽ – മമ്മൂട്ടി മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ അപ്ഡേറ്റ്സ് ഇതാ…