ശ്രീലങ്ക മുതൽ അസര്‍ബെയ്ജാനിലും തായ്‌ലന്‍ഡിലും വരെ ചിത്രീകരണം; മോഹൻലാൽ – മമ്മൂട്ടി മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ അപ്ഡേറ്റ്സ് ഇതാ…

മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. ഫഹദ് ഫാസില്‍, കുഞ്ചാക്കോബോബന്‍, നയന്‍താര തുടങ്ങിയ താരങ്ങളും അണിനിരക്കുന്ന ഈ വമ്പൻ സിനിമ മോഹന്‍ലാൽ ഭദ്രദീപം കൊളുത്തിയാണ് ആരംഭിച്ചത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് ജോർജ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ,സലിം ഷാര്‍ജ, അനുര മത്തായി, തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു.
150 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ഈ ചിത്രം ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടാകും. മഹേഷ് നാരായണൻ തന്നെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ആന്റോ ജോസഫ് ആണ്. സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് ആണ്. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.
രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു.
ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍:ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്:രഞ്ജിത് അമ്പാടി,കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:ഡിക്‌സണ്‍ പൊടുത്താസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍:ലിനു ആന്റണി,അസോസിയേറ്റ് ഡയറക്ടര്‍:ഫാന്റം പ്രവീണ്‍.
ദിവസങ്ങൾക്ക് മുൻപേ തന്നെ മോഹൻലാൽ ശ്രീലങ്കയിൽ എത്തിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കൂടി വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന ഈ വമ്പന്‍ പ്രോജക്ടിന് തുടക്കമാകുകയായിരുന്നു. പി ആർ ഓ: വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മഞ്ജു ഗോപിനാഥ്
