സായ് ദുർഗ തേജിന്റെ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി; ഫസ്റ്റ് ലുക്ക് പുറത്ത്…
‘വിരൂപാക്ഷ’, ‘ബ്രോ’ എന്നീ ബ്ലോക്ക്ബസ്റ്റർ വിജയ ചിത്രങ്ങൾക്ക് ശേഷം സായ് ദുർഗ തേജ് നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി നായികയാവുന്നു. രോഹിത് കെ പി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് SDT18 എന്ന താൽകാലിക പേര് ആണ് നല്കിയിട്ടുള്ളത്. പ്രൈംഷോ എന്റർടൈൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്ന് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഐശ്വര്യ ലക്ഷ്മിയുടെ ജന്മദിനം പ്രമാണിച്ച് നായികാ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്ത് വിട്ടിട്ടുണ്ട്. വസന്ത എന്ന് പേരുള്ള ശ്കതമായ കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മരുഭൂമി പോലുള്ള ഭൂപ്രകൃതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, തരിശുഭൂമിയിലെ ഉന്മേഷദായകമായ ഒരു കാറ്റ് പോലെയാണ് ഐശ്വര്യയെ അവതരിപ്പിച്ചിരിക്കുന്നത്.
A Breeze in the barren lands 🍃
Unveiling #AishwaryaLekshmi
as VASANTHA from the Magnanimous World of #SDT18 on the occasion of her birthday 💥#HBDAishwaryaLekshmi
Mega Supreme Hero @IamSaiDharamTej @rohithkp_dir @Niran_Reddy @ChaitanyaNiran pic.twitter.com/Ghwznf4r2S— Primeshow Entertainment (@Primeshowtweets) September 6, 2024
ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു വലിയ സെറ്റിലാണ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്നത്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ പീരീഡ് ആക്ഷൻ ഡ്രാമയിൽ, അതിശക്തനായ ഒരു കഥാപാത്രമായാണ് സായി ദുർഗ തേജ് അഭിനയിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. രചന, സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ – കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ – പ്രൈംഷോ എന്റർടെയ്ൻമെന്റ്, പിആർഒ – ശബരി.