in

പ്രശാന്ത് വർമ്മ സിനിമാറ്റിക്ക് യൂണിവേഴ്സ് ചിത്രത്തിലൂടെ ബാലയ്യയുടെ മകൻ അരങ്ങേറ്റം കുറിക്കുന്നു…

പ്രശാന്ത് വർമ്മ സിനിമാറ്റിക്ക് യൂണിവേഴ്സ് ചിത്രത്തിലൂടെ ബാലയ്യയുടെ മകൻ അരങ്ങേറ്റം കുറിക്കുന്നു…

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയുടെ (ബാലയ്യ) മകൻ നന്ദമൂരി മോക്ഷഗ്ന്യ നായകനായി അരങ്ങേറ്റം കുറിക്കുന്നു. ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ഒരുക്കിയ പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറ്റം കുറിക്കുക. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ചിത്രം ലെജൻഡ് പ്രൊഡക്ഷൻസുമായി സഹകരിച്ച് എസ്എൽവി സിനിമാസിന് കീഴിൽ സുധാകർ ചെറുകുറിയാണ് നിർമ്മിക്കുക.

ബാലകൃഷ്ണയുടെ മകളും മോക്ഷഗ്ന്യയുടെ സഹോദരിയുമായ എം തേജസ്വിനി നന്ദമൂരിയാണ് ചിത്രം അവതരിപ്പിക്കുന്നത്. മോക്ഷഗ്ന്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. പുരാണങ്ങളിൽ നിന്നുള്ള ഒരു പുരാതന ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിലേക്കായി അഭിനയം, നൃത്തം , സംഘട്ടനം എന്നിവയിലൊക്കെ കഠിന പരിശീലനമാണ് മോക്ഷഗ്ന്യ നടത്തുന്നത്.

വളരെ സ്റ്റൈലിഷ് ലുക്കിലുള്ള മോക്ഷഗ്ന്യയുടെ ചിത്രവും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. മോക്ഷഗ്ന്യയെ സിനിമയിലേക്ക് കൊണ്ടുവരിക എന്നത് ഒരു വലിയ ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണെന്ന് സംവിധായകൻ പ്രശാന്ത് വർമ്മ മാധ്യമങ്ങളോട് പറഞ്ഞു. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിസിലെ ആദ്യ സിനിമ ആണ് ഹനുമാൻ. പുതിയ ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തും. തിരക്കഥ- പ്രശാന്ത് വർമ്മ, നിർമ്മാണം- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ലെജൻഡ് പ്രൊഡക്ഷൻസ്, അവതരണം- എം തേജസ്വിനി നന്ദമൂരി, പിആർഒ- ശബരി.

ഇത് ചരിത്ര വിജയം; റീ റിലീസിൽ റെക്കോർഡ് കളക്ഷനുമായി ‘ദേവദൂതൻ’ അൻപതാം ദിവസത്തിലേക്ക്

സായ് ദുർഗ തേജിന്റെ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി; ഫസ്റ്റ് ലുക്ക് പുറത്ത്…