ഒമർ ലുലുവിന്‍റെ ‘പവർ സ്റ്റാർ’ മമ്മൂട്ടി അല്ല; ആ ഹീറോ ആരായിരിക്കും?
ഒരു ആഡാർ ലവ് എന്ന ചിത്രത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രം ആണ് പവർ സ്റ്റാർ. ഒരു മാസ് എന്റെർറ്റൈനെർ ആയിരിക്കും ചിത്രം എന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ നായകനെയോ മറ്റു താര നിരയെയോ പറ്റി യാതൊരു സൂചനയും ഒമർ ലുലു നൽകിയില്ല. മലയാളത്തിലെ ഒരു വലിയ താരം ആയിരിക്കും ഈ ചിത്രത്തിലെ നായകൻ എന്നാണ് റിപ്പോർട്ടുകൾ.
മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി ആയിരിക്കും നായകൻ എന്ന രീതിയിൽ അഭ്യൂഹം പരന്നിരുന്നു. മമ്മൂട്ടിയുടെ ചിത്രം വെച്ച് ആരാധകർ ഫാൻ മെയ്ഡ് പോസ്റ്ററുകളും ഇറക്കി. എന്നാൽ മമ്മൂട്ടി അല്ല പവർ സ്റ്റാറിലെ നായകൻ എന്ന് ഒമർ ലുലു തന്നെ ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മെയ് 21ന് സൂപ്പർതാരം മോഹൻലാലിന്‍റെ ജന്മദിനം ഒമർ ലുലുവും സംഘവും ഒരു ആഡാർ ലവ് സെറ്റിൽ ആഘോഷിച്ചിരുന്നു. പവർ സ്റ്റാർ നായകൻ മോഹൻലാൽ ആയതിനാൽ ആണോ ജന്മദിനം ആഘോഷിച്ചത് എന്ന് ചില ആരാധകർ എങ്കിലും സംശയിച്ചിരുന്നു. എന്നാൽ മോഹൻലാലുമല്ല തന്‍റെ പവർ സ്റ്റാർ എന്ന് ഒമർ ലുലു വ്യക്തമാക്കി കഴിഞ്ഞു.
ആക്ഷൻ ഹീറോ ബാബു ആന്റണി ആണ് പവർ സ്റ്റാർ ഹീറോ എന്ന രീതിയില്‍ അഭ്യൂഹം പരക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രം നിർമ്മിച്ച സി എച് മുഹമ്മദ് ആണ് പവർ സ്റ്റാർ നിർമ്മിക്കുന്നത്. എന്തായാലൂം ചിത്രത്തിന്റെ താര നിരയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ പ്രേക്ഷകർ ഇനിയും കാത്തിരിക്കണം.