in

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരിനെ കാത്തിരിക്കുന്നവർക്ക് ഈദ് സമ്മാനമായി ഒരു സർപ്രൈസ് ഒരുങ്ങുന്നു?

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരിനെ കാത്തിരിക്കുന്നവർക്ക് ഈദ് സമ്മാനമായി ഒരു സർപ്രൈസ് ഒരുങ്ങുന്നു?

കഴിഞ്ഞ നവംബർ 1 ന് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി കൊണ്ട് ഓഗസ്റ്റ് സിനിമ പ്രഖ്യാപിച്ച ചിത്രം ആണ് കുഞ്ഞാലി മരക്കാർ IV. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവൻ ആണ്. മരക്കാർ: അറബികടലിന്‍റെ സിംഹം എന്ന പേരിൽ മറ്റൊരു കുഞ്ഞാലി മരക്കാർ ചിത്രം പ്രിയദർശൻ – മോഹൻലാൽ ടീം ഒരുക്കുന്നുണ്ട്. ഈ അവസരത്തിൽ സന്തോഷ് ശിവൻ മമ്മൂട്ടി ചിത്രത്തിന്‍റെ പുരോഗതിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുക ആണ് പ്രേക്ഷകർ. ഇപ്പോളിതാ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ഒരു റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.

പ്രീ പ്രൊഡക്ഷൻ ജോലികൾ തുടരുന്ന ചിത്രത്തിന്‍റെ ഒരു അനിമേഷൻ ടീസർ ഈദ് സമ്മാനമായി ആരാധകരിലേക്ക് എത്തും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടീസറിനെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് സിനിമ ഉടനെ നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

മലയാളത്തിന്‍റെ രണ്ട് സൂപ്പർതാരങ്ങളെ നായകന്മാരാക്കി രണ്ട് കുഞ്ഞാലി മരക്കാർ ചിത്രങ്ങൾ ഒരുങ്ങുന്നതിന്‍റെ ആകാംക്ഷയിൽ ആണ് സിനിമാ ലോകം. നാല് കുഞ്ഞാലി മരക്കാരിൽ നാലാമന്‍റെ കഥയാണ് രണ്ടു ചിത്രങ്ങളും പറയുന്നത് എന്നതും കൗതുകം തന്നെ. ഫാന്റസി കൂടി ഇടകലർത്തി ആണ് മോഹൻലാൽ പ്രിയൻ ചിത്രം ഒരുങ്ങുന്നത് എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

അതെ സമയം, കുഞ്ഞാലി മരക്കാർ ചിത്രം ഒരുക്കുന്നതിന് മുൻപ് സന്തോഷ് ശിവനും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഏതായാലും കുഞ്ഞാലി മരക്കാർ നിർമ്മാതാക്കളായ ഓഗസ്റ്റ് സിനിമയിൽ നിന്ന് പ്രഖ്യാപനങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുക ആണ് മമ്മൂട്ടി ആരാധകർ.

വായിക്കാം: മോഹൻലാൽ – പ്രിയൻ ടീമിന്‍റെ കുഞ്ഞാലി മരക്കാർ ചിത്രം 22 വർഷം മുൻപേ പരിഗണനയില്‍ ഉള്ള പ്രൊജക്റ്റ്

 

ഒമർ ലുലുവിന്‍റെ ‘പവർ സ്റ്റാർ’ മമ്മൂട്ടി അല്ല; ആ ഹീറോ ആരായിരിക്കും?

പ്രണയത്തിന്‍റെ പുതിയ കഥ പറഞ്ഞു അഭിയും അനുവും; റിവ്യൂ വായിക്കാം