in

‘പവർ സ്റ്റാർ’ മമ്മൂട്ടി; ഒമർ ലുലു ചിത്രത്തിലെ നായകൻ മെഗാസ്റ്റാർ?

‘പവർ സ്റ്റാർ’ മമ്മൂട്ടി; ഒമർ ലുലു ചിത്രത്തിലെ നായകൻ മെഗാസ്റ്റാർ?

കഴിഞ്ഞ ദിവസം ഒമർ ലുലു തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. ‘പവർ സ്റ്റാർ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും എന്ന സൂചനയും അദ്ദേഹം നൽകി. ഈ ചിത്രത്തിലെ നായകൻ ആരായിരിക്കും എന്ന ചർച്ചയിൽ ആണ് സോഷ്യൽ മീഡിയ. മെഗാസ്റ്റാർ മമ്മൂട്ടി ആയിരിക്കും ഒമർ ലുലുവിന്‍റെ പവർ സ്റ്റാർ എന്നാണ് അഭ്യൂഹം. മമ്മൂട്ടി ആരാധകർ താരത്തിന്‍റെ ചിത്രം വെച്ച് ഫാൻ മെയ്ഡ് പോസ്റ്ററുകളും പുറത്തിറക്കി കഴിഞ്ഞു.

നായകൻ ആരെന്നു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മമ്മൂട്ടിയുടെ പേര് ആണ് സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ മുഴങ്ങി കേൾക്കുന്നത്. മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് നിർമ്മിച്ച സി എച് മുഹമ്മദ് ആണ് പവർ സ്റ്റാർ എന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് എന്നതും ശ്രദ്ധേയം.

വമ്പൻ താര നിരയില്ലാതെ ചിത്രങ്ങൾ ഒരുക്കി ബോക്സ് ഓഫീസ് വിജയങ്ങൾ നേടി ശ്രദ്ധേയനായ സംവിധായകൻ ആണ് ഒമർ ലുലു. ഹാപ്പി വെഡിങ്സ് എന്ന ചിത്രത്തിലൂടെ ആണ് ഒമർ സംവിധാന രംഗത്ത് എത്തിയത്. ഇതിനുശേഷം ചങ്ക്‌സ് എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു.

പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിന് ശേഷമേ പവർ സ്റ്റാർ എന്ന ചിത്രം തുടങ്ങൂ എന്നാണ് വിവരം. മമ്മൂട്ടി തന്നെ പവര്‍ സ്റ്റാറില്‍ നായകനായി എത്തും എന്ന പ്രതീക്ഷയില്‍ ആണ് ആരാധകര്‍. ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുക ആണ് ആരാധകര്‍.

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അന്യനിലെ ആ സംഘട്ടനം ലൊക്കേഷനില്‍ ചോരപ്പുഴ ഒഴുക്കി

മെഗാസ്റ്റാറിന്‍റെ രാജ 2 അടുത്ത വർഷം മാർച്ചിൽ എത്തും; ആവേശഭരിതരായി ആരാധകർ!