‘പവർ സ്റ്റാറാ’കാൻ ബാബു ആന്റണി; ആക്ഷൻ താരത്തിന്‍റെ മടങ്ങി വരവ് പ്രഖ്യാപിച്ചു ഒമർ ലുലു!
തോണ്ണൂറുകളിൽ തീയേറ്ററുകളിൽ ആക്ഷൻ വിസ്മയം തീർത്തു താരമായ നടനാണ് ബാബു ആന്റണി. മോഹൻലാൽ ഉൾപടെ ഉള്ള സൂപ്പർതാരങ്ങളുടെ വില്ലനായും ബാബു ആന്റണി ആക്ഷൻ രംഗങ്ങൾ ചെയ്തു. എന്നാൽ ഇന്ന് ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഒരുപാട് മിസ് ചെയ്യുക ആണ് ബാബു ആന്റണിയുടെ ആക്ഷൻ ചിത്രങ്ങൾ. ഇപ്പോളിതാ ഒരു ആക്ഷൻ ചിത്രത്തിലൂടെ ഗംഭീര മടങ്ങിവരവിന് ഒരുങ്ങുക ആണ് താരം.
ഒമർ ലുലു ഒരുക്കുന്ന മാസ് ചിത്രം പവർ സ്റ്റാറിലൂടെ ആണ് ആക്ഷൻ താരമായി ബാബു ആന്റണി മടങ്ങി വരുന്നത്. ഒരു ആഡാർ ലവ് എന്ന ചിത്രത്തിന് ശേഷം ഒമർ ലുലു ചെയ്യുന്ന മലയാള ചിത്രം ആണിത്. പ്രഖ്യാപനം മുൻപേ നടന്നിരുന്നെകിലും നായകൻ ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. മെഗാസ്റ്റാർ മമ്മൂട്ടിയുടെ പേര് ഉൾപ്പെടെ പവർ സ്റ്റാർ ഹീറോ ആയി പ്രചരിച്ചിരുന്നു. എന്നാൽ പവർ സ്റ്റാർ നായകൻ ബാബു ആന്റണി ആണെന്ന് ഒമർ ലുലു തന്നെ വെളിപ്പെടുത്തിയിരിക്കുക ആണ്.
ചെറുപ്പം മുതലേ ബാബു ആന്റണിയുടെ ആക്ഷൻ ചിത്രങ്ങളുടെ വലിയ ആരാധകനായിരുന്നു താൻ എന്ന് ഒമർ ലുലു പറയുന്നു. പിന്നെ സംവിധായകൻ ആയപ്പോൾ അദ്ദേഹത്തെ വെച്ചു ഒരു മാസ് ആക്ഷൻ ചിത്രം ചെയ്യണം എന്ന ആഗ്രഹം ഉണ്ടായെന്നും ഇപ്പോൾ ആ ആഗ്രഹം സംഭവിക്കാൻ പോകുന്നു എന്നും ഒമർ ലുലു ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
വലിയ കാൻവാസിൽ ആണ് പവർ സ്റ്റാർ ഒരുങ്ങുന്നത്. മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രം നിർമ്മിച്ച സി എച് മുഹമ്മദ് ആണ് വലിയ ബജറ്റിൽ ചിത്രം നിർമ്മിക്കുന്നത്. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ കൊണ്ട് തീർക്കുന്ന മെഗാമാസ് ചിത്രമായിരിക്കും പവർ സ്റ്റാർ എന്ന് ഒമർ ലുലു വെളിപ്പെടുത്തി. ഷൂട്ടിംഗ് 2019ൽ ആണ് തുടങ്ങുന്നത്.