in , ,

പുതിയ ട്രെൻഡ് തീർക്കാൻ ദളപതി; വാരിസിലെ ‘രഞ്ജിതമേ’ ഗാനം എത്തി…

പുതിയ ട്രെൻഡ് തീർക്കാൻ ദളപതി; വാരിസിലെ ‘രഞ്ജിതമേ’ ഗാനം എത്തി…

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ വാരിസിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘രഞ്ജിതമേ’ എന്ന ഗാനം ആണ് റിലീസ് ആയിരിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഈ ഗാനത്തിന്റെ പ്രോമോ വീഡിയോ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ആയിരിക്കുന്നത്. രഞ്ജിതമേ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ഗാനത്തിന്റെ ചില രംഗങ്ങളും ഈ ലിറിക്കൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുഷ്പ എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ആരാധകരെ സൃഷ്ടിച്ച രശ്മിക മന്ദാന ആണ് ഈ ഗാനരംഗത്തിൽ വിജയ്ക്ക് ഒപ്പം ചുവട് വെക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുമ്പോൾ അതൊരു വിഷ്വൽ ട്രീറ്റ് ആകും എന്നത് തീർച്ച.

വിജയ് തന്നെ ആലപിച്ച ഗാനം എന്ന പ്രത്യേകതയോടെ ആണ് രഞ്ജിതമേ എന്ന ഈ ഗാനം എത്തുന്നത്. എസ് തമൻ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് ആണ്. വിജയ്ക്ക് ഒപ്പം ഗായിക എം എം മാനസിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയുടെ പൊങ്കൽ റിലീസ് ആയി അടുത്ത വർഷമാണ് ആണ് തിയേറ്ററുകളിൽ എത്തുക. ആർ ശരത്കുമാർ, പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീത കൃഷ്, സംയുക്ത ഷൺമുഖനാഥൻ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വീഡിയോ:

‘ബ്രഹ്മാണ്ഡ ഒടിടി റിലീസ്’; പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങൾ മണിക്കൂറുകൾക്കകം സ്‌ട്രീം ചെയ്തു തുടങ്ങും…

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു പക്കാ എന്റർടൈനർ വരുന്നു; ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ട്രെയിലർ…