in

‘ബ്രഹ്മാണ്ഡ ഒടിടി റിലീസ്’; പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങൾ മണിക്കൂറുകൾക്കകം സ്‌ട്രീം ചെയ്തു തുടങ്ങും…

‘ബ്രഹ്മാണ്ഡ ഒടിടി റിലീസ്’; പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങൾ മണിക്കൂറുകൾക്കകം സ്‌ട്രീം ചെയ്തു തുടങ്ങും…

ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരേ പോലെ ഒടിടിയിൽ എത്തുക ആണ്. തമിഴകത്തിന്റെ പൊന്നിയിൻ സെൽവനും ബോളിവുഡിന്റെ ബ്രഹ്മാസ്ത്രയും ആണ് ഒരേ ദിവസം ഒടിടി സ്‌ട്രീമിംഗ്‌ ആരംഭിക്കുന്ന ചിത്രങ്ങൾ. സെപ്റ്റംബറിലെ തിയേറ്റർ റിലീസിന് ശേഷമാണ് ഈ ചിത്രങ്ങളിപ്പോൾ ഒടിടിയിൽ എത്തുന്നത്. പൊന്നിയിൻ സെൽവൻ ദിവസങ്ങൾക്ക് മുൻപ് തന്നെ 199 രൂപ നിരക്കിൽ റെന്റ് ആയി പ്രൈം വീഡിയോയിൽ ലഭ്യമാക്കിയിരുന്നു. എന്നാൽ പ്രൈം മെംബർഷിപ് ഉള്ളവർക്ക് ഫ്രീ ആയി സ്‌ട്രീം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് 12 മണി മുതൽ മെമ്പർഷിപ്പ് ഉള്ളവർക്ക് പ്രൈം വീഡിയോയിൽ ചിത്രം ഫ്രീ ആയി സ്‌ട്രീം ചെയ്യാൻ സാധിക്കും. ബ്രഹ്മാസ്ത്രയും 12 മണിക്ക് ആണ് സ്‌ട്രീം ചെയ്തു തുടങ്ങുക. ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ആണ് ബ്രഹ്മാസ്ത്ര എത്തുന്നത്. ഇരു ചിത്രങ്ങളും പ്രേക്ഷകർ വളരെയധികം കാത്തിരിക്കുന്ന ചിത്രങ്ങൾ ആണ്. അതുകൊണ്ട് തന്നെ പ്രൈം വീഡിയോയും ഡിസ്നി+ ഹോട്ട്സ്റ്റാറും ചേർന്ന് ഒടിടിയിൽ ഒരു ബ്രഹ്മാണ്ഡ റിലീസ് ദിനം തന്നെ സൃഷ്ടിച്ചിരിക്കുക ആണ്.

സംവിധായകൻ മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് എന്ന നിലയിൽ ആയിരുന്നു പൊന്നിയിൻ സെൽവൻ തിയേറ്ററുകളിൽ എത്തിയത്. തമിഴ് നാട്ടിലെ ഏറ്റവും വലിയ ഗ്രോസ് കളക്ഷൻ നേടുന്ന വിജയ ചിത്രമായി പൊന്നിയിൻ സെൽവൻ മാറിയിരുന്നു. ലോകേഷ് കനാഗരാജ് ചിത്രം വിക്രമിന്റെ കളക്ഷൻ റെക്കോർഡ് ആയിരുന്നു ചിത്രം മറികടന്നത്. ആഗോളതലത്തിൽ ആകട്ടെ രജനി ശങ്കർ ചിത്രമായ 2.0യ്ക്ക് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന രണ്ടാമത്തെ ചിത്രം എന്ന നേട്ടവും ചിത്രം സ്വന്തമാക്കി. വിക്രം, കാർത്തി, ജയംരവി, ഐശ്വര്യ റായ്, തൃഷ എന്നിവർ ആയിരുന്നു ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും പിന്നീട് തിയേറ്ററുകളിൽ എത്തും.

അയൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര ആകട്ടെ ഫ്ളോപ്പുകളാൽ ബുദ്ധിമുട്ടിയ ബോളിവുഡിന് ആശ്വാസം പകർന്ന ചിത്രമാണ്. ഈ വർഷത്തെ ഏറ്റവും വലിയ വിജയം നേടിയ ബോളിവുഡ് ചിത്രമായ ബ്രഹ്മാസ്ത്രയിൽ രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാബ് ബച്ചൻ, നാഗാർജ്ജുന, മൗനി റോയ് എന്നിവർ ആയിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, ദീപിക പദുകോൺ എന്നിവർ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിന്റെ ആദ്യ 10 മിനിറ്റ് ഫ്രീ ആയി എല്ലാ പ്രേക്ഷകർക്കും കാണാൻ അവസരം ഹോട്ട്സ്റ്റാർ ഒരുക്കിയിരുന്നു. യൂട്യൂബിൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ 10 മിനിറ്റ് വീഡിയോ ഹോട്ട്സ്റ്റാർ പുറത്തിറക്കിയത്.

ആടിയും പാടിയും ആരവം തീര്‍ക്കാന്‍ ദളപതി; വാരിസിലെ ആദ്യ ഗാനത്തിന്റെ പ്രോമോ വീഡിയോ…

പുതിയ ട്രെൻഡ് തീർക്കാൻ ദളപതി; വാരിസിലെ ‘രഞ്ജിതമേ’ ഗാനം എത്തി…