in , ,

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു പക്കാ എന്റർടൈനർ വരുന്നു; ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ട്രെയിലർ…

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു പക്കാ എന്റർടൈനർ വരുന്നു; ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ട്രെയിലർ…

ശ്രീനാഥ്‌ ഭാസി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’. ബിജിത് ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ ദിവസങ്ങൾക്ക് മുൻപ് റിലീസ് ആയിരുന്നു. ഒരു ഇലക്ഷൻ ദിനത്തിലെ കള്ള വോട്ട് രംഗമായിരുന്നു ആ ടീസറിൽ ദൃശ്യമായത്. വളരെ ശ്രദ്ധേയമായ ഈ ടീസറിന് ശേഷമിപ്പോൾ ട്രെയിലറും നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങൾ ആണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു പക്കാ എന്റർടൈനർ ചിത്രം എന്ന പ്രതീക്ഷ ആണ് ട്രെയിലർ പ്രേക്ഷകർക്ക് നൽകുന്നത്. നർമ്മ രംഗങ്ങളും പ്രണയവും ഒക്കെയുള്ള ഒരു കംപ്ലീറ്റ് പാക്കേജ് ആകും ചിത്രം എന്ന സൂചന തന്നെയാണ് ട്രെയിലറിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഗ്രെസ് ആന്റണി, ആൻ ശീതൾ, ഹരീഷ് കണാരൻ, ജോണി ആന്റണി, രാജേഷ് മാധവൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമൽ പാലാഴി, അലൻസിയർ, മാമുക്കോയ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ട്രെയിലർ:

പുതിയ ട്രെൻഡ് തീർക്കാൻ ദളപതി; വാരിസിലെ ‘രഞ്ജിതമേ’ ഗാനം എത്തി…

സുരേഷ് ഗോപി ചിത്രത്തിലൂടെ മകൻ അരങ്ങേറുന്നു; അനുഗ്രഹം നൽകി മമ്മൂട്ടി…