in

‘രണ്ടാമൂഴ’ത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? മോഹൻലാൽ പറയുന്നു…

‘രണ്ടാമൂഴ’ത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? മോഹൻലാൽ പറയുന്നു…

നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾ മലയാളത്തിൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒടിയൻ, കായംകുളം കൊച്ചുണ്ണിൽ പോലെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഷൂട്ടിങ് പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. മമ്മൂട്ടിയുടെ മാമാങ്കം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഓരോ ഘട്ടങ്ങളായി പുരോഗമിക്കുന്നു. അതെ സമയം ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ ചിത്രമായ മഹാഭാരത/രണ്ടാമൂഴത്തിനെ പറ്റി അറിയാനാണ് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിലെ നായകൻ മോഹൻലാൽ തന്നെ ചിത്രത്തിന്‍റെ പുരോഗതിയെ കുറിച്ച് സംസാരിക്കുക ഉണ്ടായി.

ഇത്രയും വലിയ ഒരു പ്രൊജക്റ്റിന്‍റെ ചിത്രീകരണത്തിന് മുൻപായി ഒരുപാട് പ്ലാനിംഗ് ആവശ്യം ഉണ്ടെന്നും അതെ പോലെ കുറെ കാര്യങ്ങൾ യോജിച്ചു വരണം എന്നും മോഹൻലാൽ പറഞ്ഞു. അക്കാര്യങ്ങൾ നടന്നു വരിക ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഒരു ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചാൽ മാത്രമേ അത് നടക്കുന്നു എന്ന് പറയാൻ ആവൂ. അത് വരെ ഉള്ളതെല്ലാം തയ്യാറെടുപ്പുകൾ മാത്രം ആണ്. അടുത്ത വർഷം ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് എനിക്ക് കിട്ടിയ വിവരം’ – മോഹൻലാൽ പറഞ്ഞു.

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹത്തിന്‍റെ തന്നെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ശ്രീകുമാർ മേനോൻ ആണ് സംവിധാനം ചെയ്യുന്നത്. നായക കഥാപാത്രം ആയ ഭീമനെ മോഹൻലാൽ അവതരിപ്പിക്കുന്ന ഈ ചിത്രം ആയിരം കോടി ബജറ്റിൽ ബി ആർ ഷെട്ടി ആണ് നിർമ്മിക്കുന്നത്.

‘മഹാനടനെ ബഹിഷ്‌കരിക്കാൻ സാംസ്‌കാരിക കേരളത്തിന് ആവില്ല, കപട ബുദ്ധിജീവി പ്രസ്താവനകൾക്ക് നേരെ പ്രതിഷേധിക്കണം’: ഹരീഷ് പേരാടി

ബിജു മേനോന്‍റെ ‘പടയോട്ടം’ ടീസർ പൃഥ്വിരാജ് പുറത്തിറക്കി