in

ത്രില്ലടിപ്പിച്ച ‘ഇനി ഉത്തര’ത്തിനു ശേഷം എ വി മൂവീസ് പ്രൊഡക്ഷന്‍സ് വീണ്ടും; നായകനായി രാജേഷ് മാധവൻ

ത്രില്ലടിപ്പിച്ച ‘ഇനി ഉത്തര’ത്തിനു ശേഷം എ വി മൂവീസ് പ്രൊഡക്ഷന്‍സ് വീണ്ടും; നായകനായി രാജേഷ് മാധവൻ

നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത് 2022 ഇൽ റിലീസ് ചെയ്ത ത്രില്ലർ ചിത്രമാണ് ഇനി ഉത്തരം. മികച്ച പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ഈ ചിത്രം നിർമ്മിച്ചത് എ വി മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ രാജ്, വരുൺ രാജ് എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ തങ്ങളുടെ രണ്ടാമത്തെ പ്രൊഡക്ഷൻ ആരംഭിച്ചിരിക്കുകയാണ് എ വി മൂവീസ് പ്രൊഡക്ഷൻസ്.

നവാഗതനായ അജയ് കുമാര്‍ സംവിധായകനാകുന്ന പേര് വെളിപ്പെടുത്താത്ത ഈ ചിത്രത്തിന്റെ പൂജ തലശ്ശേരിയില്‍ വെച്ച് നടന്നു. ന്നാ താൻ കേസ് കൊട്, മദനോത്സവം, സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനും കാസ്റ്റിംഗ് ഡിറക്ടറുമായ രാജേഷ് മാധവൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിച്ചു കഴിഞ്ഞു.

ദിൽഷാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത്, സപ്തമശ്രീ തസ്‌കരാഃ, നീലി, വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നീ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച മുനീര്‍ മുഹമ്മദുണ്ണിയാണ്. അന്‍വര്‍ ഷെരീഫ്, രാജ് ബാല്‍, ശ്രവണ, നാദിറ, അമ്പിളി അമ്പാലി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

സുലൈഖ മനസില്‍, ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ കണ്ണന്‍ പട്ടേരി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ നിഷാദ് യൂസഫ് ആണ്. പ്രശസ്ത സംഗീത സംവിധായകൻ ബിജിബാല്‍ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത് രംഗനാഥ് രവിയും, കലാ സംവിധാനം ചെയ്യുന്നത് ജയന്‍ ക്രയോണുമാണ്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ: ശബ്ദ രൂപകല്‍പന രംഗനാഥ് രവി, കലാ സംവിധാനം ജയന്‍ ക്രയോൺ, മുഖ്യ സംവിധാന സഹായി-ജിജേഷ് ഭാസ്‌കര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍-രഞ്ജിത്ത് ഉണ്ണി( A V Movies), മുനീര്‍ മുഹമ്മദുണ്ണി, അന്‍വര്‍ ഷെരീഫ് (ക്രീയേറ്റീവ് കൂലീസ്). വസ്ത്രാലങ്കാരം- ഗഫൂര്‍, ചമയം-ജിതേഷ് പൊയ്യ. മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ്- റാബിറ്റ് ബോക്‌സ് ആഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി കെ, പി ആര്‍ ഒ-എ സ് ദിനേശ്, ശബരി. നിശ്ചല ഛായാഗ്രഹണം രാകേഷ്.

വിറപ്പിക്കാൻ ‘തുപ്പാക്കി’ വില്ലൻ വിദ്യുത് ജംവാൽ വീണ്ടും; മുരുഗദോസ് – ശിവകാർത്തികേയൻ ചിത്രത്തിൻ്റെ അപ്ഡേറ്റ്…

ഗുരുവായൂരമ്പല നടയിൽ എത്തിയത് 50 ലക്ഷം പേർ; 90 കോടിയും കടന്ന് പൃഥ്വിരാജ് ചിത്രം മുന്നേറുന്നു…