in

ഗുരുവായൂരമ്പല നടയിൽ എത്തിയത് 50 ലക്ഷം പേർ; 90 കോടിയും കടന്ന് പൃഥ്വിരാജ് ചിത്രം മുന്നേറുന്നു…

ഗുരുവായൂരമ്പല നടയിൽ എത്തിയത് 50 ലക്ഷം പേർ; 90 കോടിയും കടന്ന് പൃഥ്വിരാജ് ചിത്രം മുന്നേറുന്നു…

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് ഒരുക്കിയ ഗുരുവായൂരമ്പല നടയിൽ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി പ്രദർശനം തുടരുകയാണ്. 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന നാലാമത്തെ പൃഥ്വിരാജ് ചിത്രമായി മാറിയ ഈ കോമഡി എന്റെർറ്റൈനെർ അൻപത് ലക്ഷത്തോളം പ്രേക്ഷകരാണ് ഇതിനോടകം തീയേറ്ററിൽ നിന്നും കണ്ടത്.

ഒഫീഷ്യൽ റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രം 90 കോടിയുടെ ആഗോള ഗ്രോസ് കളക്ഷൻ നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്നും 46 കോടി ഗ്രോസ് ഈ ചിത്രം മറികടക്കുകയും ചെയ്തു. അൻപത് കോടി കേരളാ ഗ്രോസ് നേടുന്ന ഒൻപതാമത്തെ മലയാള ചിത്രം എന്ന നേട്ടത്തിനു അരികെ നിൽക്കുക ആണ് ‘ഗുരുവായൂരമ്പല നടയിൽ’. ആടുജീവിതത്തിന് ശേഷം നൂറു കോടി ആഗോള ഗ്രോസ് നേടുന്ന പൃഥ്വിരാജ് ചിത്രമായി ഗുരുവായൂരമ്പല നടയിൽ മാറുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവരും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് ദീപു പ്രദീപ് ആണ്. അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, രേഖ, സിജു സണ്ണി, ജോമോൻ ജ്യോതിർ, അഖിൽ കവലയൂര്, ബൈജു സന്തോഷ്, ഇർഷാദ്, കോട്ടയം രമേശ്, യോഗി ബാബു, പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, സാഫ് ബോയ്, അശ്വിൻ വിജയൻ, അജു വർഗീസ് തുടങ്ങി ഒരു വമ്പൻ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നീരജ് രവി, എഡിറ്റ് ചെയ്തത് ജോൺ കുട്ടി എന്നിവരാണ്.

ത്രില്ലടിപ്പിച്ച ‘ഇനി ഉത്തര’ത്തിനു ശേഷം എ വി മൂവീസ് പ്രൊഡക്ഷന്‍സ് വീണ്ടും; നായകനായി രാജേഷ് മാധവൻ

‘കൽക്കി 2898 AD’ ടീമിനൊപ്പം ചേർന്ന് ദുൽഖർ സൽമാൻ; വേഫറർ ഫിലിംസ് ചിത്രത്തെ കേരളത്തിലെത്തിക്കും…