in

‘മഹാനടി’യിലെ കീർത്തി സുരേഷിന്‍റെയും ദുൽഖറിന്‍റെയും പ്രകടനത്തെ പ്രശംസിച്ചു രാജമൗലി

‘മഹാനടി’യിലെ കീർത്തി സുരേഷിന്‍റെയും ദുൽഖറിന്‍റെയും പ്രകടനത്തെ പ്രശംസിച്ചു രാജമൗലി

കീർത്തി സുരേഷും ദുൽഖർ സൽമാനും പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രം ആണ് ‘മഹാനടി’. നാഗ് അശ്വിൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ പ്രിവ്യു ഷോ കഴിഞ്ഞ ദിവസം നടന്നിരുന്നു. തെലുഗ് പതിപ്പ് ഇന്ന് തീയേറ്ററുകളിൽ എത്തി. ചിത്രത്തെ പ്രശംസിച്ചുകൊണ്ടും താരങ്ങളുടെ പ്രകടനത്തെ കുറിച്ചും ബാഹുബലി സംവിധായകൻ രാജമൗലി തന്‍റെ പ്രതികരണം അറിയിച്ചു.

സാവിത്രി ആയിട്ടുള്ള കീർത്തിസുരേഷിന്‍റെ പ്രകടനം താൻ കണ്ടതിൽ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് എന്ന് രാജമൗലി പറഞ്ഞു. വെറുമൊരു അനുകരണമല്ല അത് എന്നും ഇതിഹാസ അഭിനേത്രിയെ ജിവിത്തിലേക്ക് തിരികെ കൊണ്ട് വന്നു എന്നദ്ദേഹം പറയുന്നു.

 

 

മലയാളത്തിന്‍റെ പ്രിയ യുവതാരം ദുൽഖറിനെയും പ്രശംസിക്കാൻ രാജമൗലി മറന്നില്ല. ദുൽഖർ സല്‍മാന്‍ ഒന്നാന്തരമായെന്നും അദ്ദേഹത്തിന്‍റെ ആരാധകനായി താൻ മാറിയെന്നും രാജമൗലി പറഞ്ഞു. സംവിധായകൻ അശ്വിനും നിർമ്മാതാവ് സ്വപ്നയ്ക്കും രാജമൗലി ആശംസ അറിയിച്ചു.

മഹാനടി തമിഴ് – മലയാളം പതിപ്പുകൾ മെയ് 11ന് ആണ് പുറത്തിറങ്ങുക. സോളോ എന്ന ചിത്രത്തിന് ശേഷം മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം എത്തുന്ന ദുൽഖർ സൽമാൻ ചിത്രം ആയത് കൊണ്ട് തന്നെ ചിത്രത്തിന് കേരളത്തിൽ മികച്ച വരവേൽപ്പ് ലഭിക്കും എന്നാണ് വിലയിരുത്തുന്നത്.

അരുൺ ഗോപിയുടെ പ്രണവ് മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ ദുൽഖർ സൽമാനും?

തന്‍റെ കരിയറിലെ ഏറ്റവും മികച്ച വർക്ക് ആയിരിക്കും ഒടിയൻ എന്ന് പീറ്റർ ഹെയ്‌ൻ