“നീ ഇനി ഇവളേം കൊണ്ടേ പോകുള്ളോടാ”; ടോവിനോയുടെ വഴക്ക് ട്രെയിലർ…
ചോല, ഒഴിവുദിവസത്തെ കളി, സെക്‌സി ദുർഗ എന്നീ ചിത്രങ്ങൾ ഒരുക്കിയ ശ്രദ്ധേയനായ സനൽ കുമാർ ശശിധരനും യുവ നടൻ ടോവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ‘വഴക്ക്’. കനി കുസൃതി, സുദേവ് നായർ, അസീസ് നെടുമങ്ങാട്, തന്മയ എന്നിവർ ആണ് ഈ ചിത്രത്തിലെ മറ്റ് താരങ്ങൾ. ടോവിനോ തോമസ് പ്രൊഡക്ഷൻസും പാരറ്റ് മൗണ്ട് പിക്ചേഴ്സും ചേർന്നാണ് വഴക്ക് നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ 9 മുതൽ ഡിസംബർ 16 വരെ നടക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 12 ചിത്രങ്ങളിൽ ഒന്നാണ് വഴക്ക്. ചിത്രത്തിലേക്കുള്ള ആദ്യ കാഴ്ച സമ്മാനിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുക ആണ്.
2 മിനിറ്റ് 37 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. കനി കുസൃതിയെയും കൂട്ടി ടോവിനോ ഒരു കുപ്രസിദ്ധമായ സ്ഥലത്തേക്ക് കാറിൽ യാത്ര തിരിക്കുന്നു. ആ സ്ഥലത്ത് എത്തുന്നതും പിന്നീട് അവിടെ ഒരു വഴക്ക് തുടങ്ങുന്നതും ആണ് ട്രെയിലറിൽ കാണാൻ കഴിയുന്നത്. “നീ ഇനി ഇവളേം കൊണ്ടേ പോകുള്ളോടാ, എങ്കിൽ വിളിച്ചോണ്ട് പോവടാ” എന്ന് അസീസിന്റെ കഥാപാത്രം പറയുന്നതും വീഡിയോയിൽ കേൾക്കാം. സുദേവ് നായർ നേതൃത്വം നൽകുന്ന ഒരു സംഘത്തെ ടോവിനോ ഒറ്റയ്ക്ക് നേരിടേണ്ടി വരുന്ന ഒരു സാഹചര്യം കാണിച്ചാണ് ട്രെയിലർ അവസാനിക്കുന്നത്. ചിത്രത്തിന്റെ ഇതിവൃത്തത്തെ കുറിച്ച് വ്യക്തമായ ധാരണ ഒന്നും തന്നെ ട്രെയിലർ നൽകുന്നില്ല. എന്നാൽ റിയലിസ്റ്റിക് ആയൊരു സിനിമാനുഭവം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ട്രെയിലർ നൽകാം: