‘പുഷ്പ പാർട്ട് 2’ ചിത്രീകരണം നിർത്തി; തീരുമാനത്തിന് കാരണം കെജിഎഫ് 2..!
അണിയറപ്രവർത്തകർ വിചാരിച്ചതിലും വമ്പൻ വിജയമാണ് ‘പുഷ്പ: ദി റൈസ് – പാർട്ട് 1’ ബോക്സ് ഓഫീസിൽ കൊയ്തത്. ഹിന്ദി പതിപ്പ് നേടിയ സ്വീകാര്യത പ്രതീക്ഷയ്ക്കും അപ്പുറം ആയിരുന്നു. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിലൂടെ നായകൻ അല്ലു അർജ്ജുൻ പാൻ ഇന്ത്യൻ താരമായി ഉയരുകയും ചെയ്തു. ആരാധകർ ഇപ്പോൾ പുഷ്പയുടെ രണ്ടാം വരവിന് ആയി കാത്തിരിക്കുക ആണ്.
‘പുഷ്പ: ദി റൂൾ – പാർട്ട് 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റ്സ് ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെക്കാൻ തീരുമാനിച്ച വിവരം ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിനെ ഒന്ന് കൂടി ‘ബ്രഹ്മാണ്ഡമാക്കൻ’ ആണ് സംവിധായകൻ സുകുമാർ ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തി ചേർന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം ഒരു തീരുമാനം എടുക്കാൻ പ്രശാന്ത് നീൽ – യാഷ് ടീമിന്റെ ‘കെജിഎഫ് ചാപ്റ്റർ 2’ ബോക്സ് ഓഫീസിൽ നേടുന്ന വിജയം നിർണായകമായി എന്നും റിപ്പോർട്ടുകൾ പറയുന്നു. ബോളിവുഡ് ഹംഗാമ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്ത്.
ആദ്യ ഭാഗത്തേക്കാൾ വലിയ സ്കെയിലിൽ ആണ് ‘പുഷ്പ പാർട്ട് 2’ പ്ലാൻ ചെയ്തിരുന്നത്. പ്രതീക്ഷകൾക്ക് അപ്പുറം ഒന്നാം ഭാഗം വിജയമായപ്പോൾ ചിത്രത്തിന്റെ ബജറ്റ് വർദ്ധിപ്പിക്കുകയും ആക്ഷൻ സീക്വൻസുകൾ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കെജിഎഫ് ചാപ്റ്റർ 2 എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർക്കുമ്പോൾ സംവിധായകൻ സുകുമാർ പുഷ്പ 2വിനെ കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഇതാണ് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നത്.
പുഷ്പ പാർട്ട് 2 എന്ന ഈ ചിത്രം വീണ്ടും വലുതാകുക ആണ് എന്ന് അർത്ഥം. ജൂലൈയ്ക്ക് മുൻപായി 100 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന ചിത്രം മറ്റൊരു വിഷ്വൽ അപ്‌സ്‌കേലിംഗിനായി സ്‌ക്രിപ്റ്റ് പരിഷ്‌കരിക്കരണം ഉള്‍പ്പെടെ നടത്താന്‍ വേണ്ടി തത്കാലം ചിത്രീകരണം നിർത്തി വെക്കുന്നു. ഈ സമയം കൊണ്ട് അല്ലു അർജ്ജുൻ മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കും എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പാർട്ട് 1ലെ പോലെ മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാന ആണ് നായിക വേഷത്തിൽ എത്തുന്നത്.