ബാസ്കറ്റ് കില്ലിങ്ങ് ദുരൂഹത നിറച്ച് ‘സിബിഐ 5 ദ് ബ്രെയിൻ’ ട്രെയിലർ എത്തി…

കെ മധുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിബിഐ സീരീസിലെ അഞ്ചാം ചിത്രമായ ‘സിബിഐ 5 ദ് ബ്രെയിനി’ന് ഉള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. സേതുരാമയ്യർ സിബിഐ എന്ന നായക വേഷത്തിൽ മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുക ആണ് അണിയറപ്രവർത്തകർ.
സഹോദരനെ കാണ്മാനില്ല എന്ന പരാതിയുമായി ഒരു സ്ത്രീ പോലീസ് സ്റ്റേഷനിൽ എത്തുന്നത് ആണ് ട്രെയിലറിലെ ആദ്യ രംഗം. പിന്നെ മരണങ്ങളുമായി ബന്ധപ്പെട്ട ചില അന്വേഷണങ്ങൾ ഒക്കെയും ട്രെയിലറിൽ കാണിച്ചു പോകുന്നുണ്ട്. തുടർന്ന് ആണ് മമ്മൂട്ടിയെ ട്രെയിലറിൽ അവതരിപ്പിക്കുന്നത്. ട്രെയിലർ കാണാം:
‘ബാസ്കറ്റ് കില്ലിങ്ങ്’ എന്നതുമായി ബന്ധപ്പെട്ടത് ആണ് സിബിഐ 5 എന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി മുൻപ് പറഞ്ഞിരുന്നു. ട്രെയിലറിൽ വളരെ ദുരൂഹത നിറച്ച് ബാസ്കെറ്റ് കില്ലിങ്ങ് എന്നൊരു വാക്ക് മമ്മൂട്ടിയുടെ സേതുരാമയ്യർ സിബിഐ കഥാപാത്രം മെൻഷൻ ചെയ്യുന്നും ഉണ്ട്. എന്ത് തന്നെയായാലും കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളോടെ ഒരിക്കൽ കൂടി സേതുരാമയ്യരും സംഘവും എത്തുമ്പോൾ മികച്ച ഒരു കുറ്റാന്വേഷണ ചിത്രം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന പ്രതീക്ഷ ട്രെയിലറും നൽകുന്നുണ്ട്.