in

കേരളത്തിൽ ‘ലിയോ’യെ തൊടാൻ ആവാതെ ‘പുഷ്പ 2’; എങ്കിലും കേരളത്തിൽ രണ്ട് റെക്കോർഡുകൾ സ്വന്തം പേരിലാക്കി…

കേരളത്തിൽ ‘ലിയോ’യെ തൊടാൻ ആവാതെ ‘പുഷ്പ 2’; എങ്കിലും കേരളത്തിൽ രണ്ട് റെക്കോർഡുകൾ സ്വന്തം പേരിലാക്കി…

കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ‘പുഷ്പ 2’ കേരള ബോക്സ് ഓഫീസിലും വൻ ചലനം സൃഷ്ടിക്കുക ആണ്. വിജയ് ചിത്രം ‘ലിയോ’യെ മറികടന്ന് കേരള ബോക്സ് ഓഫീസിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടാൻ കഴിഞ്ഞില്ല എങ്കിലും ചില റെക്കോർഡുകൾ ചിത്രം ഇവിടെ നേടിയിരിക്കുക ആണ്. ഒരു തെലുങ്ക് ചിത്രം ഇവിടെ നേടുന്ന റെക്കോർഡ് ആദ്യ ദിന കളക്ഷൻ ആണ് ചിത്രം സ്വന്തമാക്കിയ ഒരു നേട്ടം.

6 കോടി 35 ലക്ഷം ഗ്രാസ് കളക്ഷൻ ആണ് ‘പുഷ്പ 2’ ആദ്യ ദിനത്തിൽ കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. തെലുങ്കിൽ നിന്നുള്ള ഒരു ചിത്രം ഇവിടെ നേടിയ ഏറ്റവും ഉയർന്ന റിലീസ് ദിന കലക്ഷനായ 5 കോടി 45 ലക്ഷം (2017 ൽ ‘ബാഹുബലി 2’) എന്ന കളക്ഷൻ റെക്കോർഡ് ആണ് ചിത്രം മറികടന്നത്. കൂടാതെ, ഈ വർഷം കേരള ബോക്സ് ഓഫീസിലെ റെക്കോർഡ് ഓപ്പണിംഗ് കളക്ഷനും ചിത്രം സ്വന്തം പേരിലാക്കി. മമ്മൂട്ടി ചിത്രം ടർബോ നേടിയ 6.15 കോടി മറികടന്ന് ആണ് റെകോർഡ് സൃഷ്ടിച്ചത്.

സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ദ റൂൾ, 2021 ൽ പുറത്തിറങ്ങിയ പുഷ്പ: ദ റൈസിൻ്റെ രണ്ടാം ഭാഗമായി ആണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. രശ്മിക മന്ദാന, ഫഹദ് ഫാസിൽ, ജഗദീഷ് പ്രതാപ് ബണ്ടാരി, ജഗപതി ബാബു, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവർ ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്ന് നിർമ്മിച്ച ചിത്രം ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.

കോമഡിയിൽ ഞെട്ടിക്കാൻ മമ്മൂട്ടി; ‘ഡൊമിനിക്’ ടീസറിന് മികച്ച പ്രതികരണങ്ങൾ, യൂട്യൂബിൽ ട്രെൻഡിങ്

‘ഓഫ് റോഡ്’ സിനിമയിലെ ‘അടിവാരത്താവളത്തിൽ’ എന്ന ഗാനം പുറത്തിറങ്ങി