in

“പ്രതികാരം സ്വർണത്തിൽ എഴുതപ്പെടും”; ‘ഖലീഫ’ പ്രഖ്യാപിച്ച് പൃഥ്വി – വൈശാഖ് ടീം…

“പ്രതികാരം സ്വർണത്തിൽ എഴുതപ്പെടും”; ‘ഖലീഫ’ പ്രഖ്യാപിച്ച് പൃഥ്വി – വൈശാഖ് ടീം…

മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് ഇന്ന് പിറന്നാൾ ആഘോഷിക്കുക ആണ്. കാളിയൻ, സലാർ, വിലായത്ത് ബുദ്ധ തുടങ്ങിയ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്‌ഡേറ്റ് ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. ഇപ്പോളിതാ കുടുത്തതായി വന്നിരിക്കുന്ന അപ്‌ഡേറ്റ് പുതിയ ഒരു ചിത്രത്തിന്റെ പ്രഖ്യാനം ആണ്. പൃഥ്വിരാജും സംവിധായകൻ വൈശാഖും ഒന്നിക്കുന്ന ഒരു പ്രോജക്ട് ആണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഖലീഫ എന്നാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ. ഇരുവരും ഒരു ചിത്രത്തിനായി ഒന്നിക്കും എന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ അഭ്യൂഹങ്ങൾ യാഥാർഥ്യമായിരിക്കുക ആണ്. ഖലീഫ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.

“പ്രതികാരം സ്വർണത്തിൽ എഴുതപ്പെടും” എന്ന ടാഗ് ലൈനാട് ചിത്രത്തിന്റെ ടൈറ്റിലിന് നൽകിയിരിക്കുന്നത്. വൈശാഖ് – പൃഥ്വിരാജ് ടീം ഒന്നിക്കുമ്പോൾ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിനു വി എബ്രഹാം ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം സത്യൻ സൂര്യൻ നിർവഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധായകൻ. എഡിറ്റിംഗ് ഷമീർ മുഹമ്മദ് നിർവഹിക്കുന്നു. അടുത്ത വർഷം ചിത്രം തീയേറ്ററുകളിൽ എത്തും എന്ന വിവരമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. ജിനു വി അബ്രഹാം ഇന്നോവേഷൻ, സരിഗമ ബാനറുകളിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ആണ് നിർമ്മാതാക്കൾ.

പോക്കിരാജ എന്ന ചിത്രത്തിൽ ആണ് വൈശാഖും പൃഥ്വിരാജും മുൻപ് ഒന്നിച്ച് പ്രവർത്തിച്ചത്. വൈശാഖിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിന് ഒപ്പം മമ്മൂട്ടിയും നായക വേഷത്തിൽ ഉണ്ടായിരുന്നു. മല്ലു സിംഗ് എന്ന ചിത്രത്തിൽ ഇരുവരും വീണ്ടും ഒന്നിക്കേണ്ടത് ആയിരുന്നു. എന്നാൽ ആ ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കേണ്ടിയിരുന്ന വേഷത്തിലേക്ക് പിന്നീട് ഉണ്ണി മുകുന്ദൻ എത്തുകയായിരുന്നു. മമ്മൂട്ടിയെ നായകനാക്കി പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ വൈശാഖ് ഒരുക്കിയിരുന്നു എങ്കിലും ഈ ചിത്രത്തിലും പൃഥ്വിരാജ് അഭിനയിച്ചിരുന്നില്ല. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ ഖലീഫ വലിയ പ്രതീക്ഷയുള്ള ചിത്രമായി മാറും എന്നത് തീർച്ച.

“കൊമ്പൻ മീശയുമായി പൃഥ്വിരാജ്”; ‘വിലായത്ത് ബുദ്ധ’ ഫസ്റ്റ് ലുക്ക് പുറത്ത്…

“ഒറ്റയ്ക്ക് അടിച്ചു തന്നാടാ ഇതുവരെ എത്തിയത്”; ‘കാപ്പ’യുടെ മരണ മാസ് ടീസർ…