in

മരക്കാറിന് തലപ്പാവിൽ ഗണപതിയും ഗലീലിയുടെ ടെലിസ്കോപ്പും; വിമർശകർക്ക് പ്രിയദർശന്‍റെ മാസ് മറുപടി…

“ടൈം ട്രാവൽ ചെയ്ത് ഗലീലിയോ കൊടുത്തതാണോ മരക്കാറിന് ടെലിസ്കോപ്പ്”, “മരക്കാറിന്റെ തലപ്പാവിൽ ഗണപതി”; വിമർശകർക്ക് പ്രിയദർശന്‍റെ മാസ് മറുപടി…

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മലയാളത്തിന്റെ എക്കാലത്തെയും വലിയ ചിത്രം തീയേറ്ററുകളിൽ എത്താൻ പ്രേക്ഷകർ കാത്തിരിക്കുക ആണ്. ചിത്രത്തിനെ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവരും ഉണ്ട്. ഇത്തരത്തിൽ ചിത്രം നേരിട്ട രണ്ട് വിമർശനങ്ങൾക്ക് മറുപടി നൽകുക ആണ് ചിത്രത്തിന്‍റെ സംവിധായകൻ പ്രിയദർശൻ.

മോഹൻലാൽ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാർ എന്ന കഥാപാത്രം ഉപയോഗിക്കുന്ന തലപ്പാവിൽ ഗണപതി രൂപം എന്തിനാണ് എന്നത് ആണ് ഒരു വിമർശനം. ചിത്രത്തിന്‍റെ ആദ്യ സ്റ്റിൽ പുറത്തുവന്നപ്പോൾ തന്നെ ഈ ഒരു വിമർശനം വന്നിരുന്നു.

മരക്കാറിന്റെ മുഖത്ത് കാണുന്നത് ഗണപതി അല്ല, സാമൂതിരിയുടെ കൊടിയടയാളമായ ആന ആണെന്ന് പ്രിയദർശൻ വ്യക്തമാക്കി. കേരള സർക്കാറിന്റെ അടയാളമായ ആനയും ശംഖും ആ ചരിത്രത്തിൽനിന്ന് വന്നതാവാം എന്നും സാമൂതിരിയുടെ ആനയും തിരുവിതാംകൂറിന്റെ ശംഖും ചേർന്നാണ് കേരളത്തിന്റെ ഇന്നത്തെ മുദ്ര ഉണ്ടാക്കിയത് എന്നു പറയപ്പെടുന്നു എന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. ആനയെ കണ്ടാൽ അത് ഗണപതിയല്ലെന്ന് തിരിച്ചറിയാനുള്ള ചരിത്രബോധം പലർക്കുമില്ലാത്തതിന്റെ പ്രശ്നമാണ് ഈ വിമർശനം എന്ന് പ്രിയദർശൻ ചൂണ്ടിക്കാണിച്ചു.

രണ്ടാമത് വന്ന വിമർശനം 17-ാം നൂറ്റാണ്ടിൽ ഗലീലിയോ കണ്ടു പിടിച്ച ടെലിസ്കോപ്പ് 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കുഞ്ഞാലി മരക്കാർക്ക് ഉപയോഗിക്കാൻ കഴിയും എന്നത് ആണ്. ടൈം ട്രാവൽ ചെയ്ത് ഗലീലിയോ കൊടുത്തതാണോ മരക്കാറിന് ടെലിസ്കോപ്പ് എന്ന് വരെ ചിലര്‍ വിമര്‍ശിച്ചു.

“ഗലീലിയോ 17-ാം നൂറ്റാണ്ടിൽ കണ്ടുപിടിച്ചത് ആസ്ട്രോണമിക്കൽ ടെലിസ്കോപ്പാണ്, അതിനും മുമ്പേ 13-ാം നൂറ്റാണ്ടിൽത്തന്നെ ടെറസ്ട്രിയൽ ടെലിസ്കോപ്പ് കണ്ടുപിടിച്ചിരുന്നു. മരക്കാർ ഉപയോഗിക്കുന്നത് ഈ ടെറസ്ട്രിയൽ ടെലിസ്കോപ്പാണ്.” – പ്രിയദർശൻ പറഞ്ഞു.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന രണ്ട് വിമർശനങ്ങൾക്ക് വ്യക്തമായ മറുപടി ആണ് സംവിധായകൻ പ്രിയദർശൻ നൽകിയിരിക്കുന്നത്. അതേ സമയം, ഇതിനോടകം മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ മൂന്ന് ടീസറുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടത് വലിയ സ്വീകാര്യത ആണ് നേടിയത്. ചിത്രത്തിന്റെ ട്രെയിലർ നവംബർ 30ന് റിലീസ് ചെയ്യും.

ശേഖരവർമ്മ രാജാവ്: ഇഷ്ക് സംവിധായകനും നിവിൻ പോളിയും ഒന്നിക്കുന്നു…

‘സിനിമ ആസ്വദിച്ചോളൂ, തീയേറ്ററിന് ഉള്ളിൽ പടക്കം പൊട്ടിച്ചു വേണ്ട’: സൽമാൻ ഖാൻ…