in

‘സിനിമ ആസ്വദിച്ചോളൂ, തീയേറ്ററിന് ഉള്ളിൽ പടക്കം പൊട്ടിച്ചു വേണ്ട’: സൽമാൻ ഖാൻ…

‘സിനിമ ആസ്വദിച്ചോളൂ, തീയേറ്ററിന് ഉള്ളിൽ പടക്കം പൊട്ടിച്ചു വേണ്ട’: സൽമാൻ ഖാൻ…

ബോളിവുഡിന്റെ മസിൽ ഖാൻ സൽമാൻ ഖാന്റെ പുതിയതായി തിയേറ്ററുകളിൽ എത്തിയ ചിത്രം ആണ് ആന്റിം: ദ് ഫൈനൽ ട്രൂത്ത്. നവംബർ 26ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. മഹേഷ് മഞ്ചേക്കർ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചതും സൽമാൻ ഖാൻ ആണ്.

ഈ ചിത്രത്തിന്റെ റിലീസ് ആരാധകർ ആഘോഷമാക്കിയപ്പോൾ ‘സ്വല്പം’ ഒന്ന് അതിരുകടന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സൽമാൻ ഖാന്റെ ചിത്രത്തിന്റെ എന്ററി രംഗത്തിൽ ആരാധകർ തിയേറ്ററിന് ഉള്ളിൽ പടക്കം പൊട്ടിച്ചു ആണ് ‘ആഘോഷമാക്കിയത്’.

വലിയ വിമർശനം ആയിരുന്നു സോഷ്യൽ മീഡിയയിൽ ഇതിന് എതിരായി ഉയർന്നത്. ഇപ്പോളിതാ ആരാധകരുടെ പ്രിയ സൂപ്പർതാരം സൽമാൻ ഖാൻ തന്നെ ആരാധകരുടെ അതിരു കടന്ന ഈ പ്രകടനത്തെ വിമർശിച്ചു രംഗത്ത് വന്നിരിക്കുക ആണ്. ഇൻസ്റ്റാഗ്രാമിലൂടെ ആണ് താരത്തിന്റെ പ്രതികരണം.

“തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിക്കരുതെന്ന് എന്റെ എല്ലാ ആരാധകരോടും അഭ്യർത്ഥിക്കുന്നു, കാരണം ഇത് നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കും. തീയേറ്ററിനുള്ളിൽ പടക്കങ്ങൾ അനുവദിക്കരുതെന്നും പ്രവേശന കവാടത്തിൽ തന്നെ അത് തടയണം എന്നും തിയേറ്റർ ഉടമകളോട് ഞാൻ അഭ്യർത്ഥിക്കുന്നു. സിനിമ എല്ലാ വിധത്തിലും ആസ്വദിച്ചു കൊള്ളൂ എന്നാൽ ദയവായി ഇത് ഒഴിവാക്കുക. എന്റെ എല്ലാ ആരാധകരോടും ഉള്ള അഭ്യർത്ഥനയാണിത്.. നന്ദി” – സൽമാൻ ഖാൻ കുറിച്ചു.

2018ല്‍ പുറത്തിറങ്ങിയ മറാത്തി ക്രൈം ഡ്രാമ ‘മുല്‍ഷി പാറ്റേണി’നെ ആസ്‍പദമാക്കിയാണ് ഈ ആന്റിം: ദ് ഫൈനൽ ട്രൂത്ത് ഒരുക്കിയിരിക്കുന്നത്. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നു.

മരക്കാറിന് തലപ്പാവിൽ ഗണപതിയും ഗലീലിയുടെ ടെലിസ്കോപ്പും; വിമർശകർക്ക് പ്രിയദർശന്‍റെ മാസ് മറുപടി…

സിബിഐ 5ന് തുടക്കമായി, ആരാധകർക്ക് ആവേശവും; ചിത്രീകരണം ഒറ്റ ഷെഡ്യൂളിൽ…