ശേഖരവർമ്മ രാജാവ്: ഇഷ്ക് സംവിധായകനും നിവിൻ പോളിയും ഒന്നിക്കുന്നു…
കനകം കാമിനി കലഹം എന്ന ചിത്രത്തിന് ശേഷം യുവതാരം നിവിൻ പോളി നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവിട്ടു. ശേഖരവർമ്മ രാജാവ് എന്നാണ് ചിത്രത്തിന്‍റെ പേര്.
ഇഷ്ഖ് എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ അനുരാജ് മനോഹർ ആണ് ചിത്രം ഒരുക്കുന്നത്. എസ് രഞ്ജിത് ആണ് തിരക്കഥ. പോളി ജൂനിയർ പിക്‌ചേഴ്‌സ് എന്ന ബാനറിൽ ആണ് നിവിൻ പോളി ഈ ചിത്രം നിർമ്മിക്കുന്നത്.
ടൈറ്റിൽ പോസ്റ്റർ:
അനുരാജ് മനോഹറിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു 2019ൽ പുറത്തിറങ്ങിയ ഇഷ്ക്. മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസ് ഹിറ്റ് കൂടി ആയിരുന്നു. വലിയ രീതിയിൽ ചർച്ച ആയ ചിത്രം ഷൈൻ ടോം ചാക്കോയുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായി. ഷെയിൻ നിഗം, ആൻ ശീതൾ ലിയോണ ലിഷോയ് എന്നിവർ ആയിരുന്നു മറ്റ് കഥാപാത്രങ്ങൾ.
ഒടിടി റിലീസ് ആയി എത്തിയ കനകം കാമിനി കലഹം ആണ് നിവിന്റെ അവസാന റിലീസ് ചിത്രം. ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ്. തുറമുഖം, പടവെട്ട്, മഹാവീര്യർ, താരം തുടങ്ങിയവ ആണ് നിവിൻ പോളിയുടെതായി വരാൻ ഇരിക്കുന്ന മറ്റ് ചിത്രങ്ങൾ.