in

‘ആവേശം’ ആളിക്കത്തിക്കാൻ രങ്കയും ശിങ്കിടികളും തയ്യാർ; തരംഗമായി പുത്തൻ പോസ്റ്റർ, റിലീസ് ഏപ്രിൽ 11ന് …

ആവേശം’ ആളിക്കത്തിക്കാൻ രങ്കയും ശിങ്കിടികളും തയ്യാർ; തരംഗമായി പുത്തൻ പോസ്റ്റർ, റിലീസ് ഏപ്രിൽ 11ന് …

മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആവേശം. രോമാഞ്ചം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവനാണ് ആവേശവും ഒരുക്കുന്നത്. ഈ വരുന്ന ഏപ്രിൽ പതിനൊന്നിന് റിലീസ് ചെയ്യാൻ പോകുന്ന ആവേശത്തിന്റെ ടീസർ, പോസ്റ്ററുകൾ, ജാഡ സോങ് എന്നിവ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ഇപ്പോഴിതാ ഇതിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

രങ്ക എന്ന ഫഹദ് ഫാസിൽ കഥാപാത്രം കയ്യിൽ പെട്രോൾ ബോംബുമായി നിൽക്കുന്ന ഈ പോസ്റ്റർ യുവ പ്രേക്ഷകരിൽ ആവേശം ആളി കത്തിക്കുന്നുണ്ട്. ആകാശനും കോമെഡിയും ഒരുപോലെ ഇടകലർത്തിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസറും പോസ്റ്ററുകളും നമ്മുക്ക് നൽകുന്നത്. അത്കൊണ്ട് തന്നെ യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഈ ചിത്രം ഒരുപോലെ പ്രിയങ്കരമാകാനുള്ള സാധ്യതകൾ വളരെ വലുതാണ്. ശ്രീനാഥ് ഭാസി ആലപിച്ച ഇതിലെ ജാഡ സോങ് ഇതിനോടകം യുവാക്കൾക്കിടയിൽ സൂപ്പർ ഹിറ്റാണ്.

ബാംഗ്ലൂർ നഗരത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം അന്‍വര്‍ റഷീദ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്സിന്‍റെ ബാനറിൽ നസ്രിയയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ കൂടാതെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് സുഷിൻ ശ്യാം, കാമറ ചലിപ്പിച്ചത് സമീർ താഹിർ എന്നിവരാണ്.

സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ആവേശത്തിന്റെ എഡിറ്റർ വിവേക് ഹർഷനാണ്. രോമാഞ്ചം എന്ന ചിത്രം നേടിയ വലിയ വിജയം തന്നെയാണ് ഈ ജിത്തു മാധവൻ ചിത്രത്തിന് വേണ്ടിയും ആവേശത്തോടെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ഘടകം. അതോടൊപ്പം ആവേശം ഗംഭീരമാകുമെന്ന രീതിയിൽ സുഷിൻ ശ്യാം നടത്തിയ അഭിപ്രായ പ്രകടനവും സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

ആവേശത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്, പ്രോജക്ട് സിഇഒ: മൊഹസിൻ ഖായിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എ.ആർ. അൻസാർ, ലൈൻ പ്രൊഡ്യൂസർ: പി.കെ. ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലേ, ഗാനരചന: വിനായക് ശശികുമാർ കോസ്റ്റ്യൂസ്: മഷർ ഹംസ, മേക്കപ്പ്: ആർ.ജി. വയനാടൻ, കോറിയോഗ്രഫി: സാൻഡി, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആക്ഷൻ: ചേതൻ ഡിസൂസ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, സുമിലാൽ സുബ്രമണ്യൻ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, നിദാദ് കെ.എൻ, ഡിസൈൻസ് : എസ്തെറ്റിക് കുഞ്ഞമ്മ, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്ക്. ഡിസ്ട്രിബ്യൂഷൻ: എ ആൻഡ് എ റിലീസ്. പി.ആർ.ഒ: ആതിര ദിൽജിത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

“31-ാം ദിവസം ഒടിടിയിൽ അല്ല, 100 കോടി ക്ലബിൽ”; ‘പ്രേമലു’ കളക്ഷൻ റിപ്പോർട്ട് ഇതാ…

മൊത്ത ജനം കയ്യടിച്ച് പാസാക്കുന്ന ‘ഗലാട്ട’; അന്യായ വൈബ് തീർത്ത് ‘ആവേശം’ ഗാനം…