ബോക്സ് ഓഫീസിൽ കിംഗ് ഖാന്റെ അഴിഞ്ഞാട്ടം; ‘പത്താൻ’ കളക്ഷൻ റിപ്പോർട്ട് ഇതാ…

വലിയ ആഘോഷത്തോടെ ആണ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായ ‘പത്താൻ’ എന്ന ചിത്രത്തെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ കഴിഞ്ഞ ദിവസം വരവേറ്റത്. ചിത്രത്തിന് പോസിറ്റീവ് അഭിപ്രായങ്ങൾ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേ പോലെ ലഭിച്ചതോടെ ബോക്സ് ഓഫീസിൽ വൻ തരംഗം തന്നെയാണ് ചിത്രം തീർക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. ആഗോളതലത്തിൽ ആദ്യ ദിനം ചിത്രം 104.49 കോടി ഗ്രോസ് കളക്ഷൻ ആണ് നേടിയിരിക്കുന്നത് എന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 67.86 കോടി ആണ് ഇന്ത്യയിൽ നിന്ന് ഗ്രോസ് കളക്ഷൻ ആയി നേടിയിരിക്കുന്നത്. നെറ്റ് കളക്ഷൻ 57 കോടി ആണ്. 36.63 കോടി ആണ് ഓവർസീസ് ഗ്രോസ് കളക്ഷൻ. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആണ് പത്താൻ നേടിയിരിക്കുന്നത്. ഷാരൂഖ് ഖാൻ ടൈറ്റിൽ റോളിൽ എത്തിയ പത്താനിൽ ജോൺ എബ്രഹാം, ദീപിക പദുക്കോൺ എന്നിവരും പ്രാധാന്യമേറിയ വേഷങ്ങളിൽ എത്തിയിരുന്നു. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ ചിത്രത്തിൽ സൽമാൻ ഖാന്റെ സ്‌പെഷ്യൽ അപ്പിയറൻസും ഉണ്ടായിരുന്നു. ടൈഗർ എന്ന കഥാപാത്രമായി ആണ് സൽമാൻ ഖാൻ എത്തിയത്. ഹൃത്വിക് റോഷന്റെ വാർ ഫ്രാഞ്ചൈസിയും സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ്.