നാട്ടിൻപുറ കാഴ്ച്ചകളും ഓർമ്മകളുമായി ആസിഫിന്റെ ‘മഹേഷും മാരുതിയും’ വിഡിയോ ഗാനം…

0

നാട്ടിൻപുറ കാഴ്ച്ചകളും ഓർമ്മകളുമായി ആസിഫിന്റെ ‘മഹേഷും മാരുതിയും’ വിഡിയോ ഗാനം…

സേതു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ നാലുമണി പൂവ് എന്ന ഗാനം ആണ് റിലീസ് ആയിരിക്കുന്നത്. നാട്ടിൻപുറ കാഴ്ചകളും ഓർമ്മകളും ഒക്കെയായി നൊസ്റ്റാൾജിയ ഫീൽ തരുന്ന ഗാനം ആണ് ഇത്. മമ്ത മോഹൻദാസ് ആണ് ചിത്രത്തിലെ നായിക. ബി കെ ഹരിനാരായണൻ ആണ് ഗാനത്തിന് വരികൾ രചിച്ചത്. കേദാർ ആണ് ഗാനത്തിന് സംഗീതം പകർന്നത്. ഹരി ശങ്കർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഗംഭീര തിരിച്ചു വരവ് നടത്തിയ ആസിഫ് അലിയുടെ പുതിയ ചിത്രം എന്ന നിലയിൽ പ്രേക്ഷകർ കാത്തിരിക്കുക ആണ് മഹേഷും മാരുതിയും എന്ന ചിത്രത്തിന്. ചിത്രത്തിന്റെ പേരും പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്നുണ്ട്. സേതു തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. നടൻ മണിയൻപിള്ള രാജുവിന്റെ നിർമ്മാണ കമ്പനിയായ മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. വീഡിയോ ഗാനം: