in

780 കോടിയിൽ പത്താൻ; ബോളിവുഡിന് പുതിയ സർവ്വകാല ഹിറ്റ്, കളക്ഷൻ റിപ്പോർട്ട്…

780 കോടിയിൽ പത്താൻ; ബോളിവുഡിന് പുതിയ സർവ്വകാല ഹിറ്റ്, കളക്ഷൻ റിപ്പോർട്ട്…

ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചുവരവിന് ആണ് ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്. ജനുവരി 25ന് തിയേറ്ററുകളിൽ എത്തിയ ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ’ ബോക്സ് ഓഫീസിൽ ഇന്ന് 12 ദിവസങ്ങൾ പൂർത്തിയാക്കുക ആണ്. ഹിന്ദി (ഒറിജിനൽ) സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി പത്താൻ മാറി കഴിഞ്ഞു. പത്ത് ദിവസങ്ങൾ കൊണ്ട് തന്നെ ചിത്രം ആമിർ ഖാന്റെ ദംഗൽ 2016ൽ സൃഷ്ടിച്ച റെക്കോർഡ് നിഷ്പ്രയാസം മറികടന്നിരുന്നു.

ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 400 കോടിയിലധികം നെറ്റ് കളക്ഷനായി നേടുന്ന ആദ്യ ഹിന്ദി (ഒറിജിനൽ) ചിത്രമായി പത്താൻ മാറി കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് അനുസരിച്ച് ചിത്രം 11 ദിവസം കൊണ്ട് 401.4 കോടിയുടെ നെറ്റ് കളക്ഷൻ ആണ് ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. 387.38 കോടി ആണ് ദംഗൽ ലൈഫ് ടൈം നെറ്റ് കളക്ഷൻ.

ആഗോള ബോക്സ് ഓഫീസിൽ നിന്ന് 780 കോടി ഗ്രോസ് കളക്ഷനാണ് പത്താൻ 11 ദിവസങ്ങൾ കൊണ്ട് നേടിയത്. 481 കോടി ഗ്രോസ് ഇന്ത്യയിൽ നിന്ന് ചിത്രം നേടിയപ്പോൾ 299 കോടിയാണ് ഓവർസീസ് ബോക്സ് ഓഫീസ് സംഭാവന ചെയ്തിരിക്കുന്നത്. രണ്ടാമത്തെ ശനിയാഴ്ചയായ ഇന്നലെ ചിത്രം 51 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ആണ് ആഗോളതലത്തിൽ നേടിയത്. ഇന്ന് കൊണ്ട് ചിത്രം 800 കോടി കളക്ഷൻ മറികടക്കും. 741. 55 കോടി നേടിയ ദംഗൽ ആണ് രണ്ടാം സ്ഥാനത്ത്.(ഒറിജിനൽ ഹിന്ദി പതിപ്പ്)

ഇന്ത്യൻ ബോക്സ് ഓഫിസിൽ നെറ്റ് കളക്ഷനിലും 387.38 കോടി നേടിയ ദംഗലിനെ (ഹിന്ദി പതിപ്പ്) ആയിരുന്നു പത്താൻ മറികടന്നത്. ഹിന്ദി ഡബ്ബ്ഡ് ചിത്രങ്ങളെ കൂടി ഉൾപ്പെടുത്തിയാൽ ബാഹുബലി 2 (510.99 കോടി), കെജിഎഫ് ചാപ്റ്റർ 2 (434.7 കോടി) എന്നീ ചിത്രങ്ങൾക്ക് പിറകിൽ മൂന്നാം സ്ഥാനത്ത് ആണ് പത്താൻ ഇപ്പോൾ. അഞ്ച് ദിവസങ്ങൾ കൊണ്ട് ചിത്രം നെറ്റ് ബോക്സ് ഓഫീസ് കളക്ഷനിൽ കെജിഎഫ് 2വിനെ മറികടക്കും എന്ന് ബോളിവുഡ് ഹംഗാമ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

“സീരിയസ് ആയുള്ള എന്തോ നടക്കാൻ പോകുന്നു”; ചർച്ചയായി ക്രിസ്റ്റഫറിന്റെ പുതിയ ടീസർ…

“ആത്മവിശ്വാസത്തിന്റെയും ആധിപത്യത്തിന്റെയും ആൾരൂപമായി ക്രിസ്റ്റഫർ”; വീഡിയോ ഗാനം…