“ആത്മവിശ്വാസത്തിന്റെയും ആധിപത്യത്തിന്റെയും ആൾരൂപമായി ക്രിസ്റ്റഫർ”; വീഡിയോ ഗാനം പുറത്ത്…
ഏറെ പ്രതീക്ഷയോടെ മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിലെ ഒരു ഗാനം നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. ആക്ഷൻ പായ്ക്ക്ഡ് ത്രില്ലർ സിനിമകളുടെ ആരാധകരെ ആവേശത്തിലാക്കുന്ന ഗാനം ആണ് റിലീസ് ആയിരിക്കുന്നത്. നായകനായ ക്രിസ്റ്റഫർ എന്ന വിജിലന്റ് പോലീസിനെ ശക്തനും അപകടകരവുമായി വിശേഷിപ്പിക്കുന്ന വരികളോടെ ആണ് ഗാനം എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് വരികളുമായി എത്തിയ ഗാനം ജാക്ക് സ്റ്റൈൽസ് ആണ് എഴുതിയതും അവതരിപ്പിച്ചതും. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കിയിരിക്കുന്നു.
കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് നീതി ലഭ്യമാക്കാൻ തീരുമാനിച്ച ഒരു പോലീസുകാരനെന്ന നിലയിൽ, ക്രിസ്റ്റഫർ തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വയലൻസ് ഉപയോഗിക്കാൻ യാതൊരു മടിയില്ലാത്തവൻ ആണെന്ന് ഗാനത്തിന്റെ വരികളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഒരു ‘ഭ്രാന്തൻ പോലീസുകാരൻ’ ആണെന്ന് അറിയാവുന്നതിനാൽ, അയാൾ ലക്ഷ്യമിടുന്നവർ അയാളെ ഭയപ്പെടുന്നുവെന്ന് വരികൾ സൂചിപ്പിക്കുന്നുണ്ട്. ഹൈ-ഒക്ടേൻ ആക്ഷൻ രംഗങ്ങളുടെ ദൃശ്യങ്ങളും വീഡിയോ ഗാനത്തിൽ കാണാൻ കഴിയുന്നുണ്ട്.
ആത്മവിശ്വാസത്തിന്റെയും ആധിപത്യത്തിന്റെയും സ്വരമാണ് ക്രിസ്റ്റഫർഎന്ന് നിസംശയം പറയാം. ത്രില്ലിംഗ് ബീറ്റും അഡ്രിനാലിൻ-പമ്പിംഗ് വരികളും കൊണ്ട്, ‘ക്രിസ്റ്റഫറിലെ’ പുതിയ ഗാനം ചിത്രത്തിന്റെ ഹൈപ്പുയർത്തും എന്നത് തീർച്ച. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം ശരത് കുമാർ, സ്നേഹ, അമല പോൾ, സിദ്ധിഖ്, ഐശ്വര്യ ലക്ഷ്മി, വിനയ് റായ്, ദിലീഷ് പോത്തൻ, ഷൈൻ ടോം ചാക്കോ, ദീപക്, അദിതി രവി തുടങ്ങിയ വലിയ താരനിരയും അണിനിരക്കുന്നു. ഗാനം: