in , ,

“സീരിയസ് ആയുള്ള എന്തോ നടക്കാൻ പോകുന്നു”; ചർച്ചയായി ക്രിസ്റ്റഫറിന്റെ പുതിയ ടീസർ…

“സീരിയസ് ആയുള്ള എന്തോ നടക്കാൻ പോകുന്നു”; ചർച്ചയായി ക്രിസ്റ്റഫറിന്റെ പുതിയ ടീസർ…

മെഗാസ്റ്റാർ മമ്മൂട്ടിയെ സംബന്ധിച്ച് 2022 കരിയറിലെ മികച്ച ഒരു വർഷമായിരുന്നു എന്ന് തീർത്ത് പറയാം. നിരൂപ പ്രശംസകൾ നേടാനും ബോക്സ് ഓഫീസിൽ തിളങ്ങാനും മമ്മൂട്ടി ചിത്രങ്ങൾക്ക് കഴിഞ്ഞു. ഈ വർഷവും മമ്മൂട്ടി അത് തുടരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ ഈ വർഷം മികച്ചൊരു തുടക്കം മമ്മൂട്ടി ലഭിച്ചു കഴിഞ്ഞു. ഇനി അടുത്തതായി ബോക്സ് ഓഫീസ് ലക്ഷ്യം വെച്ചുള്ള ചിത്രമാണ്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ക്രിസ്റ്റഫർ ആണ് ആ ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. ഈ ടീസർ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുകയാണ്.

ചിത്രത്തിന്റെ ടാഗ് ലൈൻ സൂചിപ്പിക്കുന്ന കാര്യം ഒരിക്കൽ കൂടി ഉറപ്പ് വരുത്തുന്ന ടീസർ ആണ് നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുന്നത്. നീതി കയ്യിലെടുക്കുകയും വിജിലന്റായി മാറുകയും ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം എന്ന സൂചന തന്നെ ടീസർ നൽകുന്നു. ക്രിസ്റ്റഫർ ചെയ്യുന്നത് തെറ്റ് ആണെന്നും നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഒരു കൂട്ടർ കരുതുമ്പോൾ മറ്റുചിലർ അയാളെ ആഘോഷമാക്കുന്നു. അയാളുടെ ചരിത്രമറിയണ്ടെത് ഉണ്ടെന്നും എന്തോ സീരിയസ് ആയുള്ള സംഭവങ്ങൾ നടക്കാൻ പോകുന്നു എന്നും പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരും കരുതുന്നതായി ടീസറിൽ കാണിക്കുന്നുണ്ട്.

ആരാധകരെ ആവേശം കൊള്ളിക്കുന്ന സംഘട്ടന രംഗങ്ങളാൽ സമ്പന്നമാണ് ചിത്രമെന്നും ടീസറിലെ കട്ട്സിൽ നിന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്. ആക്ഷൻ സിനിമകളുടെ ആരാധകർക്ക് ചിത്രം ഒരു വിരുന്ന് ആകും എന്ന് തന്നെ പ്രതീക്ഷിക്കാം. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയും ശരത് കുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. ഇരുവരെയും കൂടാതെ വിനയ് റായ്, അമല പോൾ, സ്നേഹ, സിദ്ധിഖ്, സൈജു കുറുപ്പ്, ജിനീഷ് കുഞ്ഞൻ തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഫെബ്രുവരി 9ന് ചിത്രം തിയേറ്ററുകളിൽ എത്തും. ടീസർ 2 കാണാം:

“ഇത് വേറെ ലെവൽ”; ടീസർ നൽകിയ ധാരണകൾ തിരുത്തി ‘രേഖ’ ട്രെയിലർ…

780 കോടിയിൽ പത്താൻ; ബോളിവുഡിന് പുതിയ സർവ്വകാല ഹിറ്റ്, കളക്ഷൻ റിപ്പോർട്ട്…