മെഗാസ്റ്റാർ ചിത്രം മാസ്റ്റർപീസിന്‍റെ സെൻസറിങ് പൂർത്തിയായി; ഇനി അങ്കം ബിഗ് സ്‌ക്രീനിൽ

0

മെഗാസ്റ്റാർ ചിത്രം മാസ്റ്റർപീസിന്‍റെ സെൻസറിങ് പൂർത്തിയായി; ഇനി അങ്കം ബിഗ് സ്‌ക്രീനിൽ

ഈ ആഴ്ച റിലീസിന് തയ്യാർ എടുക്കുന്ന മമ്മൂട്ടി ചിത്രം മാസ്റ്റർപേസിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്‌ളീൻ യൂ സർട്ടഫിക്കറ്റ് ആണ് ലഭിച്ചത്. 2 മണിക്കൂർ 39 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

 

 

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർപീസ് ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്. വമ്പൻ ബജറ്റിൽ ചിത്രം നിർമിച്ചിരിക്കുന്നത് റോയൽ സിനിമാസിന്‍റെ ബാനറിൽ സി എച് മുഹമ്മദ് ആണ്.

മമ്മൂട്ടിയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് ഗോപി, സന്തോഷ് പണ്ഡിറ്റ്, വരലക്ഷ്മി ശരത്കുമാർ, മുകേഷ്, കലാഭവൻ ഷാജോൺ, ദിവ്യ പിള്ള തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

ചിത്രത്തിന്‍റെ ട്രെയിലറും ടീസറും വീഡിയോ ഗാനങ്ങളും നേരത്തെ പുറത്തിറങ്ങിയിരുന്നു. ആരാധകർക്ക് മികച്ച പ്രതീക്ഷ ആണ് പ്രൊമോഷണൽ വീഡിയോകൾ നൽകിയത്. ഫാൻസ്‌ ഷോകളുമായി ആകാംഷയോടെ ചിത്രത്തെ കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് മാസ്റ്റർപീസ് വ്യഴാഴ്ച എത്തും.

 

മാസ്റ്റര്‍പീസ്‌ ട്രെയിലര്‍ കാണാം:

 

masterCens

 

LEAVE A REPLY

Please enter your comment!
Please enter your name here