in

മമ്മൂട്ടിയെ നായകനാക്കി സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രം ആഷിഖ് അബു നിർമ്മിക്കും!

മമ്മൂട്ടിയെ നായകനാക്കി സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രം ആഷിഖ് അബു നിർമ്മിക്കും!

സംവിധാനം ചെയ്ത ആദ്യ ചിത്രം ‘പറവ’യിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി നടൻ സൗബിൻ ഷാഹിർ മാറി കഴിഞ്ഞു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പറവയുടെ ജനപ്രിയത ദിവസങ്ങള്‍ക്ക് മുന്‍പും വാർത്തകളിൽ നിറഞ്ഞിരുന്നു. അതിന് കാരണമായത് വൈകി എത്തിയ പറവ ഡിവിഡി ആയിരുന്നു. ഇപ്പോളിതാ സൗബിൻ തന്‍റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുക ആണ്.

മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി ആണ് സൗബിൻ ഷാഹിർ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രം പ്രശസ്ത സംവിധായകന്‍ ആയ ആഷിഖ് അബു നിർമ്മിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗബിൻ ഷാഹിറിന്‍റെ ആദ്യ ചിത്രം പറവയിൽ അതിഥി താരമായി മമ്മൂട്ടിയുടെ മകനും യുവ നടനുമായ ദുൽഖർ സൽമാൻ എത്തിയിരുന്നു. ഇപ്പോൾ സാക്ഷാൽ മമ്മൂട്ടി തന്നെ നായകനായി സൗബിൻ ഷാഹിറിന്‍റെ പുതിയ ചിത്രത്തിൽ എത്തുന്നു. മമ്മൂട്ടിയെ കൂടാതെ ഒരു പ്രമുഖ യുവ നടനും സൗബിൻ ചിത്രത്തിൽ ഉണ്ടാകും എന്നാണ് സൂചന.

സൗബിൻ – മമ്മൂട്ടി ചിത്രം നിർമ്മിക്കുന്ന ആഷിഖ് അബുവിനേയും മലയാള സിനിമയിലേക്ക് എത്തിച്ചത് മമ്മൂട്ടി തന്നെ ആയിരുന്നു. മമ്മൂട്ടിയെ നായകനാക്കി ‘ഡാഡി കൂൾ’ എന്ന ചിത്രം സംവിധാനം ചെയ്താണ് ആഷിഖ് അരങ്ങേറ്റ നടത്തിയത്. പിന്നീട് മലയാള സിനിമയിലെ മുൻ നിര സംവിധായകനായി ആഷിഖ് മാറി.

 

‘പവർ സ്റ്റാറാ’കാൻ ബാബു ആന്റണി; ആക്ഷൻ താരത്തിന്‍റെ മടങ്ങി വരവ് പ്രഖ്യാപിച്ചു ഒമർ ലുലു!

ഓസ്‌ട്രേലിയിൽ ഷോ അവതരിപ്പിക്കാൻ ലാലേട്ടൻ പറന്നിറങ്ങി; എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ കാണാം