“കൊറിയയുടെ ബിടിഎസിന്റെ ആരാധികയായി അനിഖ”; ‘ഓ മൈ ഡാർലിംഗ്’ ട്രെയിലർ…

മലയാളത്തിലും തമിഴിലും എല്ലാം ബാലതാരമായി തിളങ്ങിയ അനിഖ സുരേന്ദ്രൻ നായികയാവുന്ന ചിത്രമാണ് ‘ഓ മൈ ഡാർലിംഗ്’. ജിനേഷ് കെ ജോയ് തിരക്കഥ രചിച്ച ഈ ചിത്രം ആൽഫ്രഡ് ഡി സാമുവൽ ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലർ നിമ്മാതാക്കൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുക ആണ്.
ജെനി എന്ന കഥാപാത്രമായി ആണ് അനിഖ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ജെനിയുടെ കാമുകനായ ജോയൽ ആയി ജോ ആൻഡ് ജോ ഫെയിം മെൽവിനും എത്തുന്നു. 2 മിനിറ്റ് 47 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. ജെനിയുമായുള്ള പ്രണയം അവതരിപ്പിക്കുന്ന അവളുടെ അച്ഛന്റെ അരികിൽ എത്തുന്ന ജോയലിന്റെ രംഗങ്ങളുമായി ആണ് ട്രെയിലർ തുടരുന്നത്. കൊറിയൻ ബാൻഡ് ആയ ബിടിഎസിന്റെ ആരാധിക കൂടിയാണ് ജെനി.
പ്രധാന കഥാപാത്രങ്ങളുടെ പ്രണയ രംഗങ്ങളും ഫാമിലി നിമിഷങ്ങളും ഒക്കെയാണ് ട്രെയിലർ കട്ട്സിൽ നിറയുന്നത്. വൈകാരിക നിമിഷങ്ങളും ട്രെയിലറിൽ നിറയുന്നുണ്ട്. പുതുതലമുറയിലെ കൗമാരക്കാരുടെ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്ന് ട്രെയിലർ സൂചന നൽകുന്നു. മുകേഷ്, മഞ്ജു പിള്ള, ജോണി ആന്റണി, ലെന, വിജയരാഘവൻ, നന്ദു, ഷാജു ശ്രീധർ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ലിജോ പോൾ എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഡിഒപി അൻസാർ ഷാ ആണ്. ട്രെയിലർ കാണാം: